BREAKING NEWS

‘നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം മുറിവേറ്റ ഒരു കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ’- സിന്ധു കൃഷ്ണകുമാർ

· · 1 min read
Share: Copied!

തന്റെ മകൾ ദിയാ കൃഷ്ണയെ ആശ്വസിപ്പിച്ചും തന്റെ കുടുംബത്തിനെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചും സിന്ധു കൃഷ്ണകുമാറിന്റെ പോസ്റ്റ്. ദുർബലയും ക്ഷീണിതയുമായ ഒരാൾക്കുപകരം മുറിവേറ്റ കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ കഴിഞ്ഞ കുറച്ചുദിവസം കൊണ്ട് ദിയയിൽ തനിക്ക് കാണാനായെന്ന് സിന്ധു കൃഷ്ണകുമാർ കുറിച്ചു. കൂടാതെ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കൃഷ്ണകുമാറെന്നും അവർ സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു.

“നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല ഞാൻ കണ്ടത്. പകരം ആളുകളെ അന്ധമായി വിശ്വസിച്ചു എന്ന കാരണത്താൽ മുറിവേറ്റ ഒരു കടുവയെപ്പോലെ, ശക്തയായ ഒരു സ്ത്രീയെ നിന്നിൽ കാണാൻ കഴിഞ്ഞു”.

“ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കിച്ചു. ഞങ്ങളുടെ കുടുംബം പരസ്പരം എങ്ങനെ ശക്തമായി നിലകൊണ്ടു എന്ന് കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളുടെ സഹോദരബന്ധം എന്റെ മനസുനിറച്ചു. എപ്പോഴും ഓർക്കുക, അമ്മുവും ഇഷാനിയും ഹൻസുവും എപ്പോഴും നിനക്കൊപ്പമുണ്ടാകും.” അവർ കൂട്ടിച്ചേർത്തു.

അതോടൊപ്പം എല്ലാവരുടേയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും തങ്ങളുടെ എല്ലാ ആശംസകളും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് സിന്ധു കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. കൂടാതെ ദിയാ കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രങ്ങളും അവർ ഷെയർ ചെയ്തിട്ടുണ്ട്.

പോലീസ് സ്റ്റേഷനിൽ ഹാജരായില്ല, വീടുകളിലുമില്ല, എല്ലാം കഴിഞ്ഞ് തെളിവുമായി മൊഴിയെടുക്കാൻ പോലീസെത്തിയപ്പോഴേക്കും ജീവനക്കാർ മുങ്ങി? ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് മുക്കിയത് 66 ലക്ഷം, പണം ബന്ധുക്കൾക്ക് നൽകിയെന്ന് കണ്ടെത്തൽ

BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026
BREAKING NEWS
ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ, സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്, പരാതിയുമായി വിൽപനക്കാരൻ
02 Nov 2026
BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026