BUSINESS

മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയിൽ കാര്യമായ മാറ്റം: മന്ത്രി ജി ആർ അനിൽ…, ഇൻഡോ കോണ്ടിനെന്റൽ ബിസിനസ്‌ ഉച്ചകോടിയും ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് നടന്നു…

· · 1 min read
Share: Copied!

തിരുവനന്തപുരം: വ്യവസായ സൗഹൃദ കേരളം എന്ന അംഗീകാരത്തിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങിയ സംരംഭങ്ങളുടെ വരവും കേരളത്തെ സംരംഭകരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രെണർഷിപ്പ് കൗൺസിലിന്റെ ബിസിനസ്‌ ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഡോ. ശശി തരൂർ എം പി പറഞ്ഞു.നമ്മുടെ ചെറുപ്പക്കാർ തൊഴിൽ അന്വേഷകരല്ല മറിച്ച് തൊഴിൽ ദാതാക്കൾ ആണ് ആകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ വ്യവസായാക വികസനത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുരിയൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു. മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സുസ്ഥിരത മികവിന് നിയാസ് പി വി, സിഇഒ, ഫാബ്കോ ബയോ സൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ്, മികച്ച ബ്രാൻഡായി ശശി കുമാർ മേനോൻ, സിഇഒ, മുരള്യ ഡയറി പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, മികച്ച കയറ്റുമതി പുരസ്‌കാരം എസ് സുരേഷ് കുമാർ, മാനേജിംഗ് ഡയറക്ടർ, ന്യൂമിനസ് ഇംപെക്സ് (ഐ) പ്രൈവറ്റ് ലിമിറ്റഡ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആർ ബാലചന്ദ്രൻ, ചെയർമാൻ, ബ്യുമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ, ഗൾഫ് രാജ്യങ്ങളിൽ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരം ചന്ദ്രഹാസൻ ടി മേനോൻ സഹം ആയുർവേദിക് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് സെന്റർ, മികച്ച ബ്രാൻഡിംഗ് സൊല്യൂഷൻസ് മികവിന് മുജീബ് ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ, ആക്സോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, മികച്ച എൻ‌ബി‌എഫ്‌സി പുരസ്‌കാരം പി ഇ മത്തായി, സിഇഒ, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്, ആയുർവേദ പുരസ്‌കാരം വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്, കോർപ്പറേറ്റ് അഡ്വൈസറി സേവനങ്ങളിലെ മികവിന് സതീഷ് വി, ചെയർമാൻ, ബ്രയിൻസ് ടീം അഡ്വൈസേഴ്സ്, മികച്ച ഹോസ്പിറ്റൽ ഡോ. സന്ധ്യ കെ.എസ്, സിഇഒ, എസ് കെ ഹോസ്പിറ്റൽ, മികച്ച വിദേശ കൺസൾട്ടൻ്റ് ലിജു മേരി ജേക്കബ്, ഡയറക്ടർ, എസിഇടി മൈഗ്രേഷൻസ് എന്നിവർക്ക് പുരസ്‌കാരങ്ങൾ മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആർ കെ നായർ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എൻടിപിസി.

ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രൊഫഷണലുകളെ ഡോ. ശശി തരൂർ എം പി അവാർഡ് നൽകി ആദരിച്ചു.

തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി പ്രസിഡന്റ്‌ എസ് എൻ രഘുചന്ദ്രൻ നായർ , മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, ഐസ്റ്റെപ് കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയ് കുമാർ, ഡയറക്ടർ കെ രവീന്ദ്രൻ, സെക്രട്ടറി ജനറൽ യൂ എസ് കുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026