BREAKING NEWS

അരമണിക്കൂർ പോലും നിങ്ങൾക്ക് ഇരിക്കാൻ പറ്റില്ലേ ?? നിങ്ങൾ വീട്ടിൽതന്നെ ഇരിക്കണമായിരുന്നു, ഇവരെ പോകാൻ അനുവദിക്കരുത്, പ്രസം​ഗത്തിനിടെ എഴുന്നേറ്റുപോകാൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ

· · 1 min read
Share: Copied!

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിനോട് പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ എഴുന്നേറ്റു പോകാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

വേദിയിൽ നിന്ന് സദസ്സിലിരിക്കുന്നവരെ ചൂണ്ടി സിദ്ധരാമയ്യ സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ‘‘നിങ്ങൾക്ക് അൽപ്പനേരം ഇരിക്കാൻ പറ്റില്ലേ ? ഇരിക്കൂ. അത് ആരാണ് ? ഞാൻ ഒരിക്കൽ പറഞ്ഞാൽ, നിങ്ങൾക്ക് മനസിലാവില്ലേ ? നിങ്ങൾ എന്തിനാണ് ഇവിടെ വന്നത് ? നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’’ – സിദ്ധരാമയ്യ ദേഷ്യത്തിൽ പറഞ്ഞു.

സദസ്സിലുള്ളവരെ പോകാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ‘‘പൊലീസ്, അവരെ പോകാൻ അനുവദിക്കരുത്. നിങ്ങൾക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ ഇരിക്കാൻ പറ്റില്ലേ ? പിന്നെ എന്തിനാണ് നിങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.

BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026
BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026