BREAKING NEWS

ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ

· · 1 min read
Share: Copied!

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ അതീവ ​ഗുരതരാവസ്ഥയിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോൾ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ശ്രേയസ് അപകടനില തരണംചെയ്തതായണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ശേഷം മറ്റു താരങ്ങളോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ശ്രേയസ് സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പി.ടി.ഐ (PTI) റിപ്പോ‌ർട്ട് ചെയ്യുന്നു. ശ്രേയസിന് ആന്തരിക രക്തസ്രാവം (Internal Bleeding) ഉണ്ടായതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി താരം ഐസിയുവിൽ (ICU) പ്രവേശിപ്പിച്ചിരിക്കുന്നത്.

ജീവന് തന്നെ ഭീഷണിയുയർത്തിയ അവസ്ഥ

റിപ്പോർട്ടുകൾ പ്രകാരം, ഡ്രസ്സിം​ഗ് റൂമിൽ വച്ച് ശ്രേയസിന്റെ ജീവനാഡികൾ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് എത്തിയതിനെ തുടർന്ന് ഉടൻതന്നെ ചികിത്സ ലഭ്യമാക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ സ്ഥിതി മാരകമായി മാറുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 30വയസുകാരനായ ശ്രേയസ് ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് സൂചന. പൂർണ്ണ ആരോഗ്യനില കൈവരിച്ചാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം.

“കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. പരിശോധനകൾക്ക് ശേഷം ആന്തരിക രക്തസ്രാവം കണ്ടെത്തി. അതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഏഴ് ദിവസം വരെ നിരീക്ഷണത്തിൽ തുടരുമെന്നും രക്തസ്രാവം മൂലമുള്ള ഇൻഫെക്ഷൻ തടയേണ്ടതുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ടീമിന്റെ ഡോക്ടറും ഫിസിയോയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുകയാണ്. സ്ഥിതി സ്ഥിരമായിരിക്കുകയാണ്, പക്ഷേ അത് അതീവ അപകടകരമായ സാഹചര്യം ആയിരുന്നു. ഷ്രേയസ് ധൈര്യശാലിയാണ്, ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

ദക്ഷിണാഫ്രിക്ക പരമ്പരയിൽ പങ്കെടുക്കുമോ?

ശ്രേയസ് അയ്യർ എപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന നിലപാടിലാണ് ടീം അധികൃതർ. നവംബർ 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിൽ അയ്യർ പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. പരിക്ക് ഭേ​ദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്.

മത്സരത്തിനിടെ അലക്‌സ് കെയറിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസ്സിന് പരിക്കേറ്റത്. പിന്മാറി ഓടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം തെന്നി വീണ് നെഞ്ചിന്റെ ഭാഗത്ത് അടിയേറ്റതാണ് ഗുരുതര പരിക്ക് ഉണ്ടാക്കിയത്.

 

‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026