BREAKING NEWS

“പ്ലയർ ഉപയോഗിച്ച് നഖങ്ങള്‍ പറിച്ചെടുത്തു, ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേല്‍പ്പിച്ചു, കാലുകളിൽ ആണികൾ തറച്ചു, നെഞ്ചത്തും പുറത്തും മാരക മുറിവ്”, കൗമാരക്കാന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍, കുറ്റവാളികളം പിടകൂടുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് പിതാവ്

· · 1 min read
Share: Copied!

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ദലിത് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൃഗീയമായി പീഡിപ്പിച്ചാണ് 18 വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിതാവ് ആരോപിച്ചു. ദലിത് സമുദായത്തിൽ നിന്നുള്ള 18 വയസ്സുകാരൻ ആറുമാസത്തോളമായി ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച രാത്രി, പെൺകുട്ടി ഫോണിൽ വിളിച്ച് കൊല്ലപ്പെട്ട ആൺകുട്ടിയോട് പ്രതാപ്ഗഡ് ബ്ലോക്കിലെ ഖോൽഗഡിലുള്ള ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇര സുഹൃത്തിനൊപ്പം അവിടെ എത്തിയ ശേഷം, പെൺകുട്ടിയുടെ കുടുംബം ഇരുവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിക്ക് മൃഗീയമായ മർദനമേറ്റിരുന്നതായി കുടുംബം ആരോപിച്ചു. ഇരയുടെ കൈകാൽ വിരലുകളിലെ നഖങ്ങൾ പ്ലയർ ഉപയോഗിച്ച് പറിച്ചെടുത്ത നിലയിലായിരുന്നു. കാലുകളിൽ ആണികൾ തറച്ചു.

ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കുമുണ്ട്. ശരീരത്തിൽ പുറം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇരയെയും സുഹൃത്തിനെയും വടികൊണ്ട് ആക്രമിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് കുടുംബം ആരോപിച്ചു.സംഭവം തെഹ്രി-ഗർവാളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.അക്രമികളെയെല്ലാം അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം അന്ത്യകർമങ്ങൾക്ക് സ്വീകരിക്കില്ലെന്നും കുടുംബം അറിയിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026