BREAKING NEWS

കിടപ്പുമുറിയിൽ ദുർഗന്ധവും മനുഷ്യ വിസർജ്യവും, ഒരു മുറിയില്‍ ഒമ്പത് പേര്‍, മദ്യം കുടിച്ചില്ലെങ്കില്‍ മര്‍ദിച്ച് അവശയാക്കും, അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടും, വയോജനകേന്ദ്രത്തിലെ ക്രൂരതകള്‍ എണ്ണി പറഞ്ഞ് അന്തേവാസികള്‍

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം  അഭയകേന്ദ്രത്തിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്. നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് മർദിച്ചിരുന്നതായി അന്തേവാസികൾ വെളിപ്പെടുത്തുന്നു. ബന്ധുകളിൽ നിന്നും പണം വാങ്ങിയെങ്കിലും അന്തേവാസികൾക്ക് ചികിത്സ നൽകിയില്ല. കൂടാതെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അന്തേവാസികളും കെയർ ടേക്കറും പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് അന്തേവാസികൾ താമസിക്കുന്നത്. ചെറിയമുറിൽ താമസിക്കുന്നത് രോഗികൾ ഉൾപ്പടെ 9 വൃദ്ധരാണ്. കിടപ്പുമുറിയിൽ ദുർഗന്ധവും മനുഷ്യ വിസർജ്യവുമുണ്ട്. അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവാണെന്നും ഇവിടെയുള്ളവർ പറയുന്നു.

വയോജന കമ്മീഷൻ ഇവിടെ ഇന്ന് സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം തെന്മലയിൽ വയോജന കേന്ദ്രത്തിൽ അന്തേവാസികളെ പീഡിപ്പിച്ചതായി പരാതി പുറത്തുവന്നത്. പീഡനം ഭയന്ന് വയോജന കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടു സ്ത്രീകൾ ആണ് പരാതിക്കാർ. വെള്ളിമല കേന്ദ്രീകരിച്ച് പുനർജനി എന്ന അഭയകേന്ദ്രം നടത്തുന്ന അഞ്ചൽ സ്വദേശി പത്മദാസനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലംബഹീനരായ വയോധികമാരാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്.

അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രഹ്മദാസൻ ഇല്ലാത്ത സമയത്ത് രക്ഷപ്പെട്ടോടിയ രണ്ട് വയോധികമാർ തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചതോടെ നാട്ടുകാർ ഞെട്ടി. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു വെന്നും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അന്തേവാസികൾ പറയുന്നു. ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് എത്തി ബ്രഹ്മദാസനെ കസ്റ്റഡിയിൽ എടുത്തു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് ഓർഫനേജ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. 2018 ൽ പത്മദാസിന്റെ ഭാര്യയാണ് ഈ സ്ഥാപനം തുടങ്ങിയത്. 3 സ്തീകൾ ഉൾപ്പെടെ 13 അന്തേവാസികൾ ഇവിടെയുണ്ട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026