BREAKING NEWS

ഡ്യൂപ്പുകൾക്കിടയിൽ ഒറിജിനലിനെ പുറത്തെടുത്ത് ഷിബു ബേബി ജോൺ!! ‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എ.ഐയുടെ പുറകേ പോവേണ്ട കാര്യമില്ല, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ, ഇതാ ഒരു റിയൽ 90’s ട്രെൻഡ്’

· · 1 min read
Share: Copied!

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എംഎൽഎമാർ തുടങ്ങി ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച 80’s ട്രെൻഡ് ആണ്. 80-കളിലായിരുന്നു ജീവിച്ചിരുന്നെങ്കിൽ കാണാൻ എങ്ങനെയിരിക്കുമെന്ന് ചാറ്റ് ജിപിടിയുടെ സഹായത്തോടെ പുനർസൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോൾ. നിർദിഷ്ട പ്രോംപ്റ്റ് നൽകിയാണ് ആളുകൾ ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നത്.

എന്നാൽ സാമൂഹികമാധ്യമങ്ങളിലെ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഈ റെട്രോ ട്രെൻഡിനിടയിൽ ഒറിജിനൽ ലുക്കുമായി എത്തിയിരിക്കുകയാണ് മന്ത്രി ഷിബു ബേബി ജോൺ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ സാമൂഹികമാധ്യമങ്ങളിലെ 80’s ട്രെൻഡ് മന്ത്രിയും ഒന്ന് പരീക്ഷിച്ചതാണെന്ന് തോന്നിയേക്കാം. എന്നാൽ, ഇത് 80’s എല്ല, 90’s ലെ റിയൽ ചിത്രമാണെന്നാണ് മന്ത്രി ക്യാപ്ഷനിൽ പറയുന്നത്.

‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എ.ഐയുടെ പുറകേ പോവേണ്ട കാര്യമില്ല. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ. ഇതാ ഒരു റിയൽ 90’s ട്രെൻഡ്’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. മോഹൻലാലിനെ മെൻഷൻ ചെയ്താണ് പോസ്റ്റിട്ടിരിക്കുന്നത്.

ഫോട്ടോയിൽ വെള്ള പാന്റും പ്രിന്റഡ് ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച ഷിബു ബേബി ജോണും ഇടത്തോട്ട് ചരിഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ തോളിൽ കൈവെച്ച് മോഹൻലാൽ നിൽക്കുന്നതും കാണാം. നീല സ്‌ട്രൈപ്പ് ഷർട്ടും നീല/ കറുപ്പ് പാന്റ്‌സുമാണ് അദ്ദേഹത്തിന്റെ വേഷം. കൂളിങ് ഗ്ലാസ് ധരിച്ചുനിൽക്കുന്ന മോഹൻലാൽ ഷിബു ബേബി ജോണിന്റെ മുഖത്തേക്ക് നോക്കിനിൽക്കുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

അതേസമയം മോഹൻലാലും ഷിബു ബേബി ജോണും ദീർഘകാലമായി സുഹൃത്തുക്കളാണ്. വ്യവസായി കൂടിയായ ഷിബു ബേബി ജോൺ ആദ്യമായി നിർമിച്ച ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ആയിരുന്നു നായകൻ. ഷിബു ബേബി ജോൺ സ്ഥാപിച്ച ജോൺ ആൻഡ് മേരി ക്രിയേറ്റീവ് നിർമിക്കുന്ന അടുത്ത ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ആണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മകൻ അച്ചു ബേബി ജോൺ ആണ്.

തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മൊഴിക്കപ്പുറം ഒരു രേഖയും ഇഡിക്ക് മുന്നിലില്ല!! കേരള പോലീസിനുള്ള ഇഡിയുടെ നിർദേശം രാഷ്ട്രീയ പകപോക്കൽ മാത്രം, നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇഡിയുടെ നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുന്നു- എം.വി. ഗോവിന്ദൻ

BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026