BREAKING NEWS

റിലയൻസ്- ഷെൽ- ഒഎൻജിസി സംയുക്ത സംരഭം രാജ്യത്ത് ആദ്യ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷൻ പൂർത്തീകരിച്ചു

· · 1 min read
Share: Copied!

കൊച്ചി: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പുതിയൊരു നാഴികക്കല്ല്. പന്ന- മുക്ത, തപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) എന്നിവർ ചേർന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്ഷോർ ഫെസിലിറ്റീസ് ഡീകമ്മീഷൻ ചെയ്യൽ പദ്ധതി വിജയകരമായി പൂർത്തിയാക്കി. മധ്യ, തെക്കൻ തപ്തി ഫീൽഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷൻ ചെയ്തത്.

തപ്തി ഫീൽഡ്‌സിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സർക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാർച്ചിലാണ് താപ്തി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം നിർത്തിവച്ചത്. ഉയർന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഡികമ്മീഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ് ഉൽപ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷൻ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026