BREAKING NEWS

“എനിക്ക് ഇയാളെ ഇഷ്ടമാണ്” എന്നാലും ട്രംപേ, ഇഷ്ടാന്നു പറഞ്ഞ് നാക്ക് വായിലേക്കേട്ടിട്ട പാട് ഈ ചെയ്ത് ഷെരീഫിക്കയോട് ചെയ്യണ്ടായിരുന്നൂട്ടോ… ‘‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ മൂലയ്ക്കൊതുക്കിയ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോ​ഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടിപ്പിച്ച ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടന യോഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സൈഡിലേക്ക് മാറ്റി നിർത്തിയ സംഭവം വൈറലാകുന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത ഈ യോഗത്തിലെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ ഷെഹ്ബാസ് ഷരീഫിന് മദ്ധ്യ സ്ഥാനമൊന്നും ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ട്രംപ് മദ്ധ്യത്തിൽ നിന്നപ്പോൾ, അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും യു.എസ്. വൈസ് പ്രസിഡന്റായ ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയുമാണ് നിന്നത്. ട്രംപിന് പിന്നിൽ സൗദി അറേബ്യ, ഇൻഡോനേഷ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കൾ നിലകൊണ്ടപ്പോൾ, ഷെഹ്ബാസ് ഷരീഫ് ഫോട്ടോയുടെ ഏറ്റവും കോണിലായാണ് നിർത്തപ്പെട്ടത്.

യോഗത്തിനിടെ ഇന്ത്യ- പാക്കിസ്ഥാൻ സമാധാനത്തിന് മുഴുവൻ ക്രെഡിറ്റും ഏറ്റെടുത്ത ട്രംപ് പ്രസംഗത്തിനിടെ ഷെഹ്ബാസ് ഷരീഫിനോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു.”പാക്കിസ്ഥാനും ഇന്ത്യയും, അതൊരു വലിയ കാര്യമായിരുന്നു… ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. അദ്ദേഹം ആവേശത്തിലാണ്. അദ്ദേഹം ഇപ്പോൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്,”ട്രംപ് പറഞ്ഞു. ഇതിന് മുമ്പ് ഷെഹ്ബാസ് ഷരീഫിനെ പ്രശംസിച്ച് “I like this guy” എന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ പാക് ഫീൽഡ് മാർഷൽ അസിം മുനീറിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യ- പാക്കിസ്ഥാൻ സൈനിക സംഘർഷത്തിനിടെ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ട്രംപിന് പങ്കുണ്ടെന്ന ഷെഹ്ബാസ് ഷരീഫിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനും ട്രോളിംഗിനും കാരണമായി. ട്രംപിനെ “സമാധാന പുരുഷൻ” എന്നും “”ദക്ഷിണേഷ്യയുടെ രക്ഷകൻ”എന്നും വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽകൂടി കറങ്ങി നടക്കുകയാണിപ്പോൾ.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഇടപെടലുകളിലൂടെ വെടിനിർത്തൽ ഉറപ്പാക്കിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ സ്ഥിരമായി നിഷേധിച്ചുവരികയാണ്. ഗാസയിൽ അന്താരാഷ്ട്ര സ്റ്റബിലൈസിംഗ് ഫോഴ്‌സിനായി ആയിരക്കണക്കിന് സേനയെ വിന്യസിക്കുന്നതിൽ പാക്കിസ്ഥാൻ മടിക്കുന്നതും ഷെഹ്ബാസ് ഷരീഫിന് അസൗകര്യം സൃഷ്ടിച്ച ഘടകങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026