BREAKING NEWS

നടി ഷെഫാലി ജാരിവാല‌യുടെ മരണം ഹൃദയാഘാതത്തെ തുടർന്ന്? വീ‌ട്ടിൽ പരിശോധന നടത്തി ഫൊറൻസിക് സംഘം

· · 1 min read
Share: Copied!

മുംബൈ: നടി ഷെഫാലി ജാരിവാല (42) യു‌ടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു പ്രാധമിക കണ്ടെത്തൽ. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ടനിലയിൽ ന‌ടിയെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് മുംബൈ പോലീസ് അറിയിച്ചു.

അബോധാവസ്ഥയിൽ മുംബൈയിലെ ബെല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ ഒരുമണിയോടെയാണ് വിവരം അറിഞ്ഞതെന്ന് മുംബൈ പോലീസും അറിയിച്ചു. തുടർന്നു പോലീസ്, ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

ഷെഫാലിയു‌ടെ 20ാം വയസിൽ പുറത്തിറങ്ങിയ ‘കാന്ടാ ലഗാ’ എന്ന ഗാനമാണ് ഷെഫാലി പ്രശസ്തിയിലേക്കെത്തിച്ചത്. ഈ ഗാനം വലിയ തരംഗമായി മാറി. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം പരാഗും നാച്ച് ബലിയെ 5, നാച്ച് ബലിയെ 7 എന്നീ ഡാൻസ് ഷോകളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ പിരിഞ്ഞു. പിന്നീട് 2015ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.

പഴയ പല്ലവി തന്നെ പാടി ട്രംപ്!! ഞാൻ ചർച്ച ന‌ടത്തി, ഭീഷണിപ്പെടുത്തി, നിങ്ങൾ ഒരു യുദ്ധത്തിലായതിനാൽ വ്യാപാരം നടത്തുന്നില്ലെന്നു കർശനമായി പറഞ്ഞു, ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026