BREAKING NEWS

അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബയ്ക്ക്, അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ല, അൻസിബയുടെ പ്രശ്നം വ്യക്തിപരം, വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടും? അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല!! ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല, എല്ലാം ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും ചേർന്ന്- ശ്വേത മേനോൻ

· · 1 min read
Share: Copied!

കൊച്ചി: മുതിർന്ന താരങ്ങൾ പറഞ്ഞാൽ അമ്മയുടെ തലപ്പത്തുനിന്ന് താൻ മാറാൻ തയ്യാർ എന്ന് നടി ശ്വേത മേനോൻ. താൻ തോൽക്കാൻ അല്ല വന്നത്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. അതേസമയം എക്‌സിക്യൂട്ടിവിനുള്ളിൽ തന്നെ ചിലർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ശ്വേത ആരോപിച്ചു.

കുറച്ചു കാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോൻ പറയുന്നു. കുക്കു പരമേശ്വരനോട്‌ തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതിൽ ഒന്നും ചെയ്യാൻ ഇല്ല. വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.

അതുപോലെ ടിനി ടോമിനെതിരായ അൻസിബയുടെ പരാതി മാധ്യമങ്ങൾ വഴിയാണ് അറിയുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പരാതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അൻസിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകൾക്ക് നയിക്കാൻ പറ്റില്ല എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം താര സംഘടനക്കുള്ളിലെ പുതിയ പൊട്ടിത്തെറികളിൽ മൗനം പാലിക്കുകയാണ് മുതിർന്ന താരങ്ങളും നേരത്തെ സംഘടനയെ നയിച്ചവരും. അടുത്ത മാസം 21നു ചേരുന്ന വാർഷിക പൊതുയോഗത്തിൽ എല്ലാം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് പലരുമെന്നും അറിയുന്നു. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ- നടന്മാർക്കും കടുത്ത അമർഷമുണ്ട് . അതുപോലെ നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം. വാർഷിക പൊതുയോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാക്കാനാണ് പലരും ഉദ്ധേശിക്കുന്നത്.

എങ്ങോട്ടാണോ ഈ പോക്ക്!! ഇന്ന് കൂടിയത് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ…രണ്ടാഴ്ചയ്ക്കിടെ നാലുതവണയായി കൂടിയത് 8 രൂപ

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026