BREAKING NEWS

പിണറായി പ്രതിപക്ഷ സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം…, ഇഡി കേസുകളില്‍ പ്രതിയായ കമ്മ്യൂണിസ്റ്റുകളെ കൂട്ടി വാ‌ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, വൈകാതെ അതിന്റെ അഡ്മിന്‍ ആകും, പിണറായിക്കെതികരെ കേസെടുക്കാന്‍ സംസ്ഥാന സർക്കാരിന് പറ്റില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാം- ഷോണ്‍ ജോര്‍ജ്

· · 1 min read
Share: Copied!

കോട്ടയം: പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദം ആകും. പിണറായി സ്ഥാനത്ത് തുടരുന്നത് കേരളത്തിന്‌ അപമാനം. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് പറ്റില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാം എന്നും ഷോൺ ജോർജ്.

‌‌ഇഡ‍ി കേസുകളിൽ പ്രതിയായ സഖാക്കളുടെ കൺസോർഷ്യം ഉണ്ടാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സമാന കേസുകളിൽ പ്രതിയായ കമ്മ്യൂണിസ്റ്റുകളെ കൂട്ടി വാ‌ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന്റെ അഡ്മിൻ ആകാൻ ആണ് പിണറായി ശ്രമിക്കുന്നതെന്ന് ഷോൺ പറഞ്ഞു. പിണറായിക്ക് എതിരായ കേസിൽ നടപടി ഉണ്ടാകും എന്ന മുഖ്യമന്ത്രി പറഞ്ഞു. നല്ലകാര്യം സർക്കാർ നിലപാട് പറഞ്ഞു. പക്ഷെ കോൺഗ്രസ്‌ പാർട്ടി നിശബ്ദമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദം ആകും.

കോൺഗ്രസ് ഈ വിഷയത്തിൽ മിണ്ടാത്തത് സംശയം ഉണ്ടാക്കുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയൻ ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാത്യു കുഴല്നാടന് ഈ കേസിൽ പോയ റൂട്ട് ശരി അല്ലയിരുന്നു. അന്ന് വിജിലൻസ് കേസ് ആയിരുന്നില്ല വേണ്ടത്. മാത്യു മാത്രം ആണ് കോൺഗ്രസിൽ വൈകാരികമായി പ്രതികരിക്കുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026