BREAKING NEWS

“ഇവിടെ പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ ചെയ്യും, അവരുടെ കൈ പിടിക്കാൻ വരുന്നവരെ ബിജെപി തടയും, ഈ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്”, കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി എപ്പോഴാണ് തള്ളിയത്? സമ്മര്‍ദം ഉണ്ടായപ്പോഴല്ലേ ഒന്ന് വായ തുറന്നത്- ഷോണ്‍ ജോര്‍ജ്

· · 1 min read
Share: Copied!

കോട്ടയം: പെൺകുട്ടികൾക്ക് ഡാൻസ് കളിക്കാൻ തോന്നിയാൽ കളിക്കുമെന്നും ആരെങ്കിലും അവരുടെ കൈ പിടിക്കാൻ വന്നാൽ അവരെ ബി.ജെ.പി തടയുമെന്നും ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ഈ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി ആണെങ്കിൽ ഇവിടെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്‍ലിമിനും ഒരേ നിയമങ്ങളാണ്. ആർക്കും വ്യത്യസ്തമായ നിയമങ്ങൾ ഇല്ല -അദ്ദേഹം പറഞ്ഞു. ‘ഇവിടെ പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ ഡാൻസ് കളിക്കും.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും ഈ രാജ്യത്ത് അവർക്ക് ഉണ്ടാകും. അതിന്റെ പേരിൽ അവരുടെ കൈയ്യിൽ പിടിക്കാൻ ആരെങ്കിലും വന്നാൽ അതിനെ തടയാൻ ഭാരതീയ ജനതാ പാർട്ടി ഉണ്ടാകും. കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി എപ്പോഴാണ് തള്ളിയത്? എത്ര ദിവസമായി അത് പറഞ്ഞിട്ട്. അത്ര വലിയ സമ്മർദ്ദം പൊതുസമൂഹത്തിന് ഉയർന്നപ്പോഴാണ് ഇന്ന് മുഖ്യമന്ത്രിയുടെ വായ ഒന്ന് തുറന്നത്. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് പറയുന്ന ഒരാളെ മന്ത്രിസഭയിൽ എടുത്തു വെച്ചിട്ടാണ് മുഖ്യമന്ത്രി മതേതരത്വം വിളമ്പുന്നത്. ഇന്നലെ ബഹുമാനപ്പെട്ട പാണക്കാട്ട് തങ്ങൾ പറഞ്ഞു ‘അവർ പണ്ഡിതരല്ലേ, പണ്ഡിതർ പറയുന്നതിന് ഞങ്ങൾ അഭിപ്രായം പറയുന്നില്ല’ എന്ന്.

അതുപോലെ ഒരു പണ്ഡിതനാണ് പാലാരൂപത അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ്. ലൗ ജിഹാദ് പോലെയുള്ള വിപത്തുകൾ ഉണ്ടെന്നും ആ വിപത്തുകളെ കുറിച്ച് നിങ്ങൾ ജാഗ്രതയോടെ ഇരിക്കണം എന്നും അദ്ദേഹം കുറവിലങ്ങാട് പള്ളിക്കകത്ത് പറഞ്ഞതിന്റെ പേരിൽ എന്ത് കോലാഹലമാണ് നടത്തിയത്. ബിഷപ്പിന്റെ പ്രസ്താവന പിൻവലക്കണം എന്നാണ് തങ്ങൾ എന്താ പറഞ്ഞത്. അദ്ദേഹം പുരോഹിതനല്ലേ? അന്ന് ലീഗിന് ഒരു നിലപാട് ഇന്ന് വേറൊരു നിലപാട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026