BREAKING NEWS

‘സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്; ഇല്ലാത്ത പണം ചെലവാക്കേണ്ടതില്ലെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാം’: വി. ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ

· · 1 min read
Share: Copied!

തിരുവനന്തപുരം: വിമാനയാത്രാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്യാറുണ്ടെന്നും ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും തരൂർ ചോദിച്ചു. യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മുഖ്യമന്ത്രിക്ക് അധിക സൗകര്യങ്ങളൊന്നും സാധാരണയായി നൽകാറില്ലെന്നും തരൂർ പറഞ്ഞു. എന്നാൽ അടിയന്തരമായി എന്തെങ്കിലും ആവശ്യം വരുമ്പോൾ സൗകര്യം ഒരുക്കിയാൽ അതിനെതിരെ പരാതി ഉയർത്തുന്ന രീതി അന്യായമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ ഇല്ലാത്ത പണം ചെലവാക്കേണ്ടതില്ലെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാമെന്നും തരൂർ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കുന്നതാണ് ഉചിതമെന്നും വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026