CINEMA

ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് മെയ് 1 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

· · 1 min read
Share: Copied!

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്.

ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026