BREAKING NEWS

ഷെയ്ൻ നിഗം നായകനായെത്തുന്ന വീര ചിത്രം ‘ഹാൽ’ സെപ്റ്റംബർ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ഷെയ്ൻ നിഗവും വൈദ്യാ സാക്ഷിയുമാണ് നായികാ- നായകൻമാരായെത്തുന്നത്. ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.

സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്നചിത്രം വലിയ മുതൽ മുടക്കിലാണ് പൂർത്തിയായിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ. ജോണി ആൻ്റണി സുരേഷ് കൃഷ്ണ, ജോയ്മാത്യു, മധുപാൽ, കെയു മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
നിഷാദ് കോയയുടേതാണ് തിരക്കഥ, സംഗീതം -വി. നന്ദഗോപാൽ. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – അമൽ, കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ. കോഴിക്കോട്, മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി നൂറു ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രം രാജ് സാഗർ ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ- വാഴൂർ ജോസ്.

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026