BREAKING NEWS

കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒന്‍പത് എണ്ണം മാത്രമാണ് വനിതകള്‍ക്ക് നല്‍കിയതെന്നും ലോക്‌സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു.

കഴിവുള്ള സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവില്‍ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. പരാജയപ്പെടുമെന്ന് ഭയന്നല്ല താന്‍ ഇത് പറയുന്നതെന്നും അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കാത്തതിലാണ് തന്റെ പ്രതിഷേധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കണ്ണൂരില്‍ ടി ഒ മോഹനനാണ് സ്ഥാനാര്‍ഥി.

 

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026