BREAKING NEWS

മറക്കാം… എല്ലാം മറക്കാം… മറുകണ്ടം ചാടി ഷമ മുഹമ്മദ്!!,’ ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റൻ രോഹിത്, മുന്നിൽനിന്ന് നയിച്ചതിന്…, എക്കാലവും ഓർമിക്കാൻ ഇതാ ഒരു ഐതിഹാസിക വിജയം’

· · 1 min read
Share: Copied!

ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിച്ച് നേരത്തെ രോഹിത്തിനെ പരി​ഹസിച്ച് രം​ഗത്തെത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ്, ക്യാപ്റ്റൻ രോഹിത് ശർമയെയും ഷമ അഭിനന്ദിച്ചത്. ചാംപ്യൻസ് ട്രോഫിക്കിടെ രോഹിത് ശർമയുടെ വണ്ണത്തെക്കുറിച്ച് പരാമർശിച്ച് വിവാദത്തിൽ ചാടിയ നേതാവാണ് ഷമ. ഷമയുടെ പരാമർശത്തിനെതിരെ കായികലോകവും രാഷ്ട്രീയ എതിരാളികളും ഉൾപ്പെടെ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

‘അന്നു ഞാൻ ഇന്ന് നീ’, പ്രിയപ്പെട്ട സുഹൃത്ത് കെയ്ൻ വില്യംസൻ പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു- കോലി

പാർട്ടിയുടെ ഒരു ദേശീയ വക്താവായിട്ടും കോൺഗ്രസ് തന്നെ ഷമയുടെ പ്രസ്താവനയിൽനിന്ന് അകലം പാലിക്കുകയും എക്സിൽ പങ്കുവച്ച പരാമർശം നീക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, രോഹിത്തിനെ അഭിനന്ദിച്ച് ഷമയുടെ രംഗപ്രവേശം.

‘‘ഉജ്വലമായ പ്രകടനത്തോടെ ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. അവസരോചിതമായ ഇന്നിങ്സുമായി 76 റൺസെടുത്ത് മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും അഭിനന്ദനം. അദ്ദേഹത്തിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിനുള്ള അടിത്തറയിട്ടത്. ശ്രയേസ് അയ്യർ, കെഎൽ രാഹുൽ എന്നിവരും നിർണായക ഇന്നിങ്സുകളുമായി ഇന്ത്യയുടെ മഹത്തരമായ വിജയത്തിൽ പങ്കാളികളായി. എക്കാലവും ഓർമിക്കാൻ ഇതാ ഒരു ഐതിഹാസിക വിജയം’ – ഷമ എക്സിൽ പങ്കുവച്ച കുറിപ്പിൽ എഴുതി.

ഒന്നു ‘ഹീറ്റാ’യതാ ഹിറ്റ്മാൻ… കിരീടം ഇങ്ങു പോന്നു!!, 25- 30 മാത്രമല്ല മുൻപിൽ നിന്ന് കളി ജയിപ്പിക്കാനും അറിയാം…​ഗവാസ്കറിനും ഷമയ്ക്കും വയറുനിറച്ചു കൊടുത്ത് രോഹിത്, ഇന്ത്യ ചാമ്പ്യന്മാർ

ഏതാനും ദിവസം മുൻപായിരുന്നു രോഹിത് ശർമയുടെ വണ്ണത്തെ വിമർശിച്ചാണ് കോൺഗ്രസിന്റെ ദേശീയ വക്താവായ ഷമ മുഹമ്മദ് വിവാദത്തിൽ ചാടിയത്. ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ രോഹിത് 15 റൺസിനു പുറത്തായതിനു പിന്നാലെയായിരുന്നു വിമർശനം. തനിക്കേറ്റവും മതിപ്പു കുറഞ്ഞ താരമാണ് രോഹിത്തെന്നും അദ്ദേഹം ശരീരഭാരം കുറയ്ക്കണമെന്നുമായിരുന്നു ഷമയുടെ പരാമർശം. ക്യാപ്റ്റനും താരവുമായി മാറാൻ ഭാഗ്യം ലഭിച്ച ഒരു സാധാരണക്കാരൻ മാത്രമാണ് രോഹിത്തെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, പരാമർശം വിവാദമായതിനു പിന്നാലെ ഷമ മുഹമ്മദിനെ കോൺഗ്രസ് തന്നെ തള്ളിപ്പറഞ്ഞു. ഷമയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. ഷമയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും നിർദേശിച്ചു. കായിക മേഖലയിലെ ഇതിഹാസങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് പാർട്ടി കാണുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ഷമയുടെ അഭിപ്രായത്തോട് യോജിച്ച് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് രംഗത്തെത്തിയിരുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026