BREAKING NEWS

‘ചീഞ്ഞ മുട്ട’ എല്ലാത്തിനേയും നശിപ്പിക്കും- ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിനു പിന്നിൽ അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ നിലപാട്?

· · 1 min read
Share: Copied!

ലണ്ടൻ: ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ‘പാക്കിസ്ഥാൻ ലെജൻഡ്സ്’ ടീമിനെതിരായ ഇന്ത്യയുടെ മത്സരം റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഷാഹിദ് അഫ്രീദി രം​ഗത്ത്. കായിക മേഖല രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുമെന്നും അതിൽ രാഷ്ട്രീയം കടന്നുവന്നാൽ എങ്ങനെ മുന്നോട്ടുപോകുമെന്നും പാക്കിസ്ഥാൻ ലെജൻഡ്സ് ക്യാപ്റ്റൻ അഫ്രീദി ചോദിച്ചു.

ഇന്ത്യൻ താരം ശിഖർ ധവാനെ ‘ചീഞ്ഞ മുട്ട’ എന്നാണ് അഫ്രീദി വിളിച്ചത്. ‘‘എല്ലായ്പ്പോഴും എവിടെയും ഒരു കേടായ മുട്ട ഉണ്ടാകും. അതാണ് എല്ലാം നശിപ്പിക്കുന്നത്.’’– അഫ്രീദി കുറ്റപ്പെടുത്തി. അതേസമയം പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ശിഖർ ധവാനായിരുന്നു. രാജ്യമാണു വലുതെന്നും അതിലും പ്രധാനമായി മറ്റൊന്നുമില്ലെന്നും ധവാൻ ഇൻസ്റ്റയിൽ കുറിച്ചിരുന്നു.

കൂടാതെ മത്സരത്തിന് ഒരു ദിവസം മുൻപു വരെ അവർ പരിശീലിച്ചിരുന്നതായും അഫ്രീദി പറഞ്ഞു. ആ ഒരു താരം കാരണമാണ് ഇന്ത്യ കളിക്കാതിരിക്കുന്നത്. ഇന്ത്യൻ ടീമിന് അതിൽ നിരാശയുണ്ടാകും. ഇന്ത്യ കളിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. ക്രിക്കറ്റിന്റെ മികച്ച പ്രതിനിധികളാകുക അല്ലാതെ കുഴപ്പക്കാർ ആകരുത് എന്നാണ് എനിക്ക് ഇന്ത്യൻ താരങ്ങളോടു പറയാനുള്ളത്. ചർച്ചകൾ നടക്കാതെ ഒന്നിനും പരിഹാരം കാണാൻ സാധിക്കില്ല.’’– ഷാഹിദ് അഫ്രീദി ലണ്ടനിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.

അതേസമയം തുടർച്ചയായി ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ഷാഹിദ് അഫ്രീദി പാക്ക് ടീമിനെ നയിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പിൻമാറ്റത്തിനു പ്രധാന കാരണമെന്നാണ് സൂചന. ധവാനു പുറമേ ഇന്ത്യ ലെജൻഡ്സ് ടീമിലെ ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, ഹർഭജൻ സിങ് എന്നീ താരങ്ങളും പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്നു നേരത്തെ നിലപാടെടുത്തിരുന്നു.

മുഖാഭിമുഖം അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബറും യാത്ര വിമാനവും!! പൊടുന്നനെ ദിശമാറ്റി പറപ്പിച്ച് പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026