BREAKING NEWS

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോ​ഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ

· · 1 min read
Share: Copied!

കോഴിക്കോട്: ഷാഫിപറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിൻ. ഷാഫിയെ ചികിത്സിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. കൂടാതെ ഇടത് അസ്ഥികളുടെ സ്ഥാനവും തെറ്റിയിട്ടുണ്ട്. നിലവിൽ ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു.

ഇതിനി‌ടെ, പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്- പോലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് മർദനത്തിൽ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകിയത്. പരാതിയിൽ പോലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. കൂടാതെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പോലീസ് മർദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം ഇന്നലെ വൈകുന്നേരം പേരാമ്പ്രയിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരുക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയുണ്ടായ പോലീസ് മർദനത്തിലാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്.

മുസ്ലിം ജനസംഖ്യ 24.6% വർധിച്ചു, ഹിന്ദു ജനസംഖ്യ 4.5%% കുറഞ്ഞു, പിന്നിൽ പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് മുസ്ലിങ്ങൾ!! പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നുഴഞ്ഞുകയറിയവർ- വിവാദ പരാമർശവുമായി അമിത്ഷാ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026