BREAKING NEWS

ഭരണം നിലനിര്‍ത്താന്‍ സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി, അയ്യപ്പസംഗമം വെറും രാഷ്ട്രീയകാപട്യം, ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെെന്ന് ഷാഫി പറമ്പിൽ

· · 1 min read
Share: Copied!

പാനൂര്‍:  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും വടകര എംപിയുമായ ഷാഫി പറമ്പില്‍. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കൂത്തുപറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം നടത്തിയ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. കൂത്തുപറമ്പിലെ വികസന മുരടിപ്പിനെതിരെയാണ് ജനമുന്നേറ്റം നടത്തുന്നത്. പാനൂര്‍ താലൂക്ക് ആശുപത്രി സര്‍ക്കാര്‍ കടലാസിലൊതുക്കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി പി എ സലാം അധ്യക്ഷത വഹിച്ചു. പി കെ ഷാഹുല്‍ ഹമീദ്, കെ പി സാജു, വി സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ കെ പി ഹാഷിം, കാട്ടൂര്‍ മഹമൂദ്, സി കെ സഹജന്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ് സ്റ്റേഷന്‍ പരിസത്തുനിന്നാരംഭിച്ച ജാഥ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026