BREAKING NEWS

ചെമ്പെന്ന് രേഖപ്പെടുത്തി ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി, ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ- ബി മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി മൂരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി. താൻ മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്നും മുരാരി ബാബു പ്രതികരിച്ചു. താൻ ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു. അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടിയാണിത്.

നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കു വീഴ്ച്ച പറ്റിയതായി കണ്ടെത്തിയിരുന്നു. 2019 ൽ സ്വർണ്ണപ്പാളി ചെമ്പ് പാളി ആണെന്ന റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. മാത്രമല്ല 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ആ സമയം അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു.

ലോഹം എന്താണോ അതാണ് രേഖകളിൽ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തിൽ സ്വർണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താൻ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാർട്ട്മെൻറ് നടപടികൾ പൂർണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു വ്യക്തമാക്കി.

അതുപോലെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു പ്രതികരിച്ചു. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു കൂട്ടിച്ചേർത്തു.

സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി, ബി. മുരാരി ബാബുവിന് സസ്പെൻഷൻ!! 2019ൽ പാളികൾ പോറ്റിയെ ഏൽപിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകി, 2024ൽ സ്വർണം പൂശാൻ വീണ്ടും ആവശ്യപ്പെട്ടു- വിജിലൻസ് കണ്ടെത്തൽ, സംഭവം നടക്കുമ്പോൾ താനവിടെയില്ലായെന്ന് മുരാരി ബാബു,

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026