BREAKING NEWS

എസ്എഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചു, പിന്നാലെ ക്രൂര മര്‍ദനം, ഇടിവളകൊണ്ടും കമ്പ് കൊണ്ടും അടിച്ചു, നിലത്തിട്ട് ചവിട്ടി, ആശുപത്രിയില്‍ കയറി അതിക്രമം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്എഫ്‌ഐ നേതാക്കളെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന സംഘം മര്‍ദ്ദിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു.

26 ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയും 20 കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഏലംകുളത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കെഎസ്‌യു ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026