BREAKING NEWS

അമ്മ മാത്രമുള്ളപ്പോള്‍ വീട്ടിലെത്തി, പിന്നാലെ വളരെ മോശമായി പെരുമാറി, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് പരാതി, നാട്ടുകാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി

· · 1 min read
Share: Copied!

തിരുവന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറിയെന്നും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണമുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് നന്ദന്റെ വീട്ടില്‍ എത്തിയത്. വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ നന്ദനെ പാര്‍ട്ടി ഓഫീസില്‍ കയറി എടുക്കും എന്നായിരുന്നു എസ് ഐ ഗോകുല്‍ ഗോപന്റെ ഭീഷണി. എന്നാല്‍ വീട് പരിശോധിക്കാന്‍ പോയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ 11 മണിയോടെയാണ് നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തിയതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും എസ്എഫ്‌ഐ പുറത്തുവിട്ടിട്ടുണ്ട്. നന്ദന്റെ വീട്ടിലേക്ക് പൊലീസ് എത്തുന്നതും അത് നാട്ടുകാര്‍ തടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോകുല്‍ ഗോപന്റെ ഭീഷണിക്ക് പിന്നാലെ ഇന്നലെ എസ്‌ഐയുടെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ വ്യക്തിവൈരാഗ്യമാണ് ഗോകുല്‍ ഗോപന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. നന്ദന്റെ വീട്ടിലേക്കെത്തിയ പൊലീസ് അമ്മയോട് വളരെ മോശമായി സംസാരിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ ഇടപെട്ട് സ്ഥിതി വഷളാകുന്നെന്ന് കണ്ടപ്പോള്‍ പൊലീസ് പിന്‍വാങ്ങുകയായിരുന്നു എന്നും വിവരമുണ്ട്.

അടിയന്തരാവസ്ഥക്കാലത്തല്ലാതെ ഇത്തരത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ പൊലീസിന്റെ ഹീനമായ പ്രവർത്തിയെ ന്യായീകരിക്കുകയാണ്. അതിന്റെ പിന്തുണയിലാണ് സംസ്ഥാനത്ത് ക്രിമിനല്‍ പൊലീസിങ് നടക്കുന്നത്. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസും ഡിസിപിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് നന്ദന്റെ വീട്ടിലേക്ക് എത്തിയതെന്ന് സഞ്ജീവ് വിശദീകരിച്ചു. അമ്മയെ അടക്കം ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏത് കേസിലാണ് ഇവര്‍ നന്ദനെ അന്വേഷിച്ച് വന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷമാണ് കേസെങ്കില്‍ അവിടെ നന്ദന്‍ ഉണ്ടായിരുന്നില്ലെന്നും അന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം കോവളത്തായിരുന്നെന്നും സഞ്ജീവ് വ്യക്തമാക്കി.

എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്ന് വിശദീകരിക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്ന ഗുണ്ടാ സംഘമായി കേരളത്തിലെ പൊലീസ് മാറിയിരിക്കുന്നെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ക്രമസമാധാനം നിലനില്‍ക്കേണ്ട പൊലീസ് തന്നെ അത് തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നെന്നും ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐക്കാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സഞ്ജീവ് ആരോപിച്ചു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026