BREAKING NEWS

തന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു, കോണ്‍ഗ്രസ് ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുകയാണ് , വി ഡി സതീശനെ വിമർശിച്ചാൽ പ്രതിരോധിക്കാൻ ആദ്യം എത്തുന്നത് കെ സുരേന്ദ്രനും ബിജെപി നേതാക്കളും, പി എം ശ്രീ നടപ്പിലാക്കിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്ഐ. മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി. പിഎംശ്രീ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള പാലം എന്ന് പറഞ്ഞത് വി ഡി സതീശൻ. ഇന്ന് ആ ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുന്നു, ഇത് പ്രതിഷേധാർഹമെന്ന്  എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു. വിഡി സതീശന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചപ്പോൾ തന്നെ എസ്എഫ്ഐ നിലപാട് അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട പൈസ പിഎം ശ്രീ യുടെ പേരിൽ തടഞ്ഞു വയ്ക്കാൻ പാടില്ല. എല്‍ഡിഎഫ് കാലത്ത് എസ്എഫ്ഐ ആശങ്ക അറിയിച്ചു. തുടർന്ന് എല്‍ഡിഎഫ് സർക്കാർ പിന്മാറി.

ഓദ്യോഗികമായി ഇക്കാര്യം എല്‍ഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതിരോധിക്കാൻ ആദ്യം എത്തുന്നത് കെ സുരേന്ദ്രനും ബിജെപി നേതാക്കളുമാീണെന്ന് അദ്ദേഹം ആരോപിച്ചു.

BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026
BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026