BREAKING NEWS

കെഎസ്ആർടിസി ബസിൽ പെൺകു‌ട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ബാ​ഗ് മറപിടിച്ച് പെൺകു‌ട്ടിയു‌ടെ ശരീരത്തിൽ സ്പർശിച്ചു, ‘ഓൺ ദ് സ്പോർട്ടിൽ’ കരണം തീർത്ത് പൊട്ടിച്ച് പെൺകുട്ടി, സംഭവം കണ്ടിട്ടും പ്രതികരിക്കാതെ സഹ യാത്രികർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ സഹയാത്രികൻറെ ലൈംഗിക അതിക്രമം. ഇതു കണ്ടിട്ടും പ്രതികരിക്കാതെ സഹയാത്രികർ… വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റി പൊട്ടിച്ച ശേഷം ബഹളം വയ്ക്കുകകയായിരുന്നു.

ഇങ്ങനെയാണോ ബസിൽ പെരുമാറുന്നതെന്നു ചോദിച്ച പെൺകുട്ടി തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാൻ തയാറായില്ലെന്നും വീഡിയോയിൽ കാണാം. തുടർന്ന് കണ്ടക്ടർ എത്തി ബസ് നിർത്തി പെൺകുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിട്ടു.

അതേസമയം പെൺകുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പോലീസിൽ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. കാട്ടാക്കട പോലീസിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

‘ചിന്മയിക്കു കുട്ടികൾ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽതന്നെ ഉടനേ മരിക്കണം’!! പുരുഷന്മാർ വിവാഹിതരെന്നു കാണിക്കാൻ പ്രത്യക്ഷത്തിൽ തെളിവൊന്നുമില്ല, താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്- ​ഭർത്താവിന്റെ പരാമർശത്തിൽ ചിന്മയിക്കെതിരെ സൈബർ ആക്രമണം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026