BREAKING NEWS

ആ കുട്ടിയുടെ കോൺഫിഡൻസ് തകർക്കുന്ന പരിപാടിയല്ലേ?? സ്കോട്ടിഷ് ഇംഗ്ലീഷ് ഒന്നുമല്ലല്ലോ സംസാരിച്ചത്, നിങ്ങൾക്ക് വലുതാകാൻ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് മോശം പ്രവൃത്തിയാണ്, വേദിയില്‍ വച്ച് അങ്ങനെ പറഞ്ഞത് ഇന്‍സള്‍ട്ട് തന്നെയാണ്, നടി ഉര്‍വശിക്കെതിരെ രൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

‘ആശ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഇം​ഗ്ലീഷിൽ സംസാരിച്ച അവതാരകയോട് ഉർവശി മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ‘ആശ’യിൽ അഭിനയിച്ച മറ്റു താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഉർവശിക്കൊപ്പം വേദിയിലുണ്ടായിരുന്നു. കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്രയും വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇം​ഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറുക്കുന്നത് ? എന്നായിരുന്നു ഉർവശിയുടെ ചോ​ദ്യം. എന്നാൽ ഇപ്പോൾ ഉർവശിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാ​ഗം ആളുകൾ.

‘ലെജൻഡ് ആണെന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ലെന്ന് ഉർവശി മനസിലാക്കണമെന്നാണ് അവർ പറയുന്നത്. ലെജൻഡ് എന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ല. ഉർവശി ഒരു ലെജൻഡാണ് എന്ന പരി​ഗണന ഉള്ളതുകൊണ്ടാണ് ആ അവതാരകയായ കുട്ടി ആ സിറ്റുവേഷനെ അത്തരത്തിൽ കൈകാര്യം ചെയ്തത്. ഇത് ഒരു സാധാരണക്കാരനാണ് പറഞ്ഞിരുന്നതെങ്കിൽ ഇതിനെ സമൂഹം ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കും. ആ കുട്ടി ആദ്യ പകുതിയിൽ വളരെ മര്യാദയ്ക്ക് മലയാളത്തിൽ തന്നെയാണ് സംസാരിച്ചത്. രണ്ടാം പകുതിയിലാണ് ഇം​ഗ്ലീഷ് സംസാരിച്ചത്. ആങ്കറിങ് ചെയ്യുമ്പോൾ അവർ അവരുടേതായ രീതിയിൽ സംസാരിക്കും. അന്ന് ആ ഫങ്ഷന് വന്നവരിൽ ഇം​ഗ്ലീഷ് മനസിലാക്കാൻ പറ്റാത്ത ആരും തന്നെയില്ല.

നിങ്ങൾക്ക് അത് മനസിലായില്ലെങ്കിൽ അത് ഉൾക്കൊള്ളുക. പക്ഷെ നിങ്ങൾക്ക് വലുതാകാൻ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശം പ്രവൃത്തിയാണ് എന്നാണ് ഒരാൾ പ്രതികരിച്ച് പറഞ്ഞത്. ആ കുട്ടി ഇംഗ്ലീഷും മലയാളവും കലർത്തി നല്ല വൃത്തിക്ക് ആങ്കറിങ് ചെയ്തുകൊണ്ടിരുന്ന ഒരു വേദിയിൽ വെച്ച് ഇങ്ങനെ ചോദിക്കുന്നത് ഒരു തരത്തിൽ ഇൻസൾട്ടിങ് തന്നെയല്ലേ?. ആ കുട്ടിയുടെ കോൺഫിഡൻസ് തകർക്കുന്ന പരിപാടിയല്ലേ?. സ്കോട്ടിഷ് ഇംഗ്ലീഷ് ഒന്നുമല്ലല്ലോ സംസാരിച്ചത്. സ്റ്റാഡേർഡ് ആയിട്ട് തന്നെയാണ് ഇംഗ്ലീഷും മലയാളവും സംസാരിച്ചത്. കേൾക്കാനും വൃത്തിയുണ്ട്. പബ്ലിക് ആയിട്ട് ആ കൊച്ചിന്റെ സ്റ്റൈൽ ഓഫ് പ്രസന്റേഷനെ ക്രിട്ടിസൈസ് ചെയ്തത് അത്ര ശരിയായിട്ടുള്ള നടപടിയായി തോന്നുന്നില്ല ഉർവശിയുടെ ഭാഗത്ത് നിന്ന്, ഉർവശി പറഞ്ഞത് ഇൻസൾട്ടാണ്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026