BREAKING NEWS

‘തമസ്സല്ലോ സുഖപ്രദം!’; വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ഷോക്ക്! നിരക്ക് വീണ്ടും കൂടും; പുതിയ താരിഫ് നയം പ്രഖ്യാപിച്ച് റെഗുലേറ്ററി കമ്മീഷൻ; ഇനി വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയായിരിക്കും പീക്ക് സമയം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിച്ചേക്കും. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധനവിന് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ നയം പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല വൈദ്യുതി കരാറുകളിലെ അധിക ചെലവുകളും ഉപഭോക്താക്കളിലേക്ക് കൈമാറാൻ വഴിയൊരുക്കുന്നതാണ് പുതിയ നയത്തിന്റെ ഘടന. ഇന്ധന സർചാർജ് കൂടി നിരക്കിൽ ഉൾപ്പെടുത്തുന്നതോടെ വൈദ്യുതി ബില്ലിൽ വർധനയുണ്ടാകാനുള്ള സാധ്യതയേറെയാണ്.

വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി വൈകീട്ട് ആറുമണി മുതൽ രാത്രി 11.30 വരെയായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്ക് ബാധകമായേക്കും. പുതിയ താരിഫ് നയം നടപ്പിലാകുന്നതോടെ വൈദ്യുതി ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യത വർധിക്കുമെന്ന ആശങ്ക ശക്തമാണ്.

BREAKING NEWS
ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നത്, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്, ഇവർക്ക് നേതൃത്വം വഴങ്ങരുതായിരുന്നു, 'ഇരു സമസ്തകളെയും ഒഴിവാക്കാൻ ഗൂഢാലോചന നടന്നു- റഹ്മത്തു...
19 Oct 2026
BREAKING NEWS
’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം
19 Oct 2026
BREAKING NEWS
എന്തിനാടോ നീയൊക്കെ ജീവിക്കുന്നേ.... മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണം കൊടുക്കില്ല, നാട്ടുകാർ കൊടുക്കാൻ സമ്മതിക്കുകയുമില്ല... ആകെ കൊടുക്കുന്നത് കട്ടൻചായയിൽ ബിസ്കറ്റ് മുക്കി, മറ്റു കുട്ടികളെ നോക്കുന്നത് മൂത്തകുട്ടി, 9 വയസുകാരിയാണ് കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്, മക്കളെ പഠിക്കാൻ വിടില്ല, മ...
19 Oct 2026
BREAKING NEWS
വിമാനത്തില്‍ "ബോംബുണ്ട്", 12കാരിയുടെ തമാശ ഒടുവില്‍ കാര്യമായി, അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ സുരക്ഷാ പരിശോധന
19 Oct 2026