BREAKING NEWS

രാജ്യ തലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച; ചെങ്കോട്ടയിൽ മോക് ഡ്രില്ലിനിടെ ഒളിച്ചുവെച്ച ബോംബ് കാണാതായി; 7 പേർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക് ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു. സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. ഡൽഹി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി. നേരത്തെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026