BREAKING NEWS

സിപിഎം സൈബർ ടീമിൽ കലഹം;നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളോട് വിയോജിപ്പ്, മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടുപോയി; സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ അഭിപ്രായ ഭിന്നത രൂക്ഷം. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്.

സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം.

സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സമീപകാലത്തായാണ് സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമർശനം പാർട്ടി കേന്ദ്രങ്ങളിൽ ഉയർന്നത്. കനത്ത പാർട്ടി അനുഭാവികൾ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയം മുതൽ ഇപ്പോഴത്തെ മേഖല ജാഥ വരെയും സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്ന തരത്തിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു. അപ്പോഴെല്ലാം എം വി ​ഗോവിന്ദന്റെ നേതൃത്വത്തിൽ നികേഷ്കുമാറിന് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാലിപ്പോൾ, നികേഷ്കുമാറിന്റെ ഏകപക്ഷീയമായ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ സംഘം വിടുന്നത്. ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്ന് വിരമിച്ച മൂന്ന് മാധ്യമപ്രവർത്തകരാണ് ചുമതല ഒഴിഞ്ഞുപോകുന്നത്.

അഖിൽ മാരാർ ട്വൻ്റി20യിലേയ്ക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽ ഈ മുന്നണി പ്രവേശം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026