LATEST UPDATES

ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ല. ലഭിച്ചത് വ്യക്തിഹത്യയും ജെന്റര്‍ അധിക്ഷേപ വാക്കുകളും മാത്രം , ഇനിയും മാതൃകാ ദമ്പതികളായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സീമാ വിനീത്

· · 1 min read
Share: Copied!

 

ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിപ്പോകുമെന്നും അത്തരത്തിലൊരു തീരുമാനമായിരുന്നു വിവാഹമെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ തിരുത്താന്‍ നോക്കിയെന്നും എന്നാല്‍ അതെല്ലാം പരാജയപ്പെട്ടുവെന്നും സീമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇനിയും മാതൃകാദമ്പതികളായി അഭിനയിക്കാന്‍ കഴിയില്ലെന്നും ജീവിതത്തില്‍ സമാധാനത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് അറിയിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിക്കുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനുശേഷമാണ് വീണ്ടും ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറിപ്പ് സീമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മുമ്പൊരിക്കല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരുന്നു. ആ വ്യക്തിയില്‍നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ല എന്ന് വാക്ക് തന്നതിനെ തുടര്‍ന്നാണ് ആ പോസ്റ്റ് പിന്‍വലിച്ചത്.’-സീമ വിനീത് പുതിയ കുറിപ്പില്‍ പറയുന്നു.

‘ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇട വരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താത്പര്യവും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യം ആവണമെന്നില്ല. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തില്‍ ഒരു കൂട്ട് വേണം ആരേലും ഒപ്പം വേണം എന്നും ആലോചിച്ചു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്കുശേഷമാണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങള്‍. പക്ഷേ ഈ ഒരു യോജിപ്പില്ലായ്മയില്‍നിന്ന് പുറത്തുകടക്കാന്‍ ഭയമായിരുന്നു.

ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജെന്റര്‍ അധിക്ഷേപ വാക്കുകളും, ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളുമാണ് കിട്ടിക്കൊണ്ടിരുന്നത്. ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അഭിനയിച്ച് മാതൃകാ ദമ്പതികളായി. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളേയും നമ്മുടെ തൊഴിലിനേയും നമ്മുടെ വളര്‍ച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും, പെട്ടെന്ന് പേടിപ്പെടുത്ത രീതിയിലേക്ക് സ്വഭാവം മാറും. പലപ്പോഴും പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നിശബ്ദത പാലിച്ചു. മനസമാധാനത്തോടെ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും ശരീരവും മനസുമെല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും
സീമ വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

 

 

 

 

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026