BREAKING NEWS

യുവതിയുടെ മരണത്തിനു ശേഷവും എസ്‌ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്‌. കൊടുംപാതകം ചെയ്‌ത്‌ അതു മറച്ചുവയ്ക്കാൻ മതരാഷ്ട്രവാദികൾ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്‌, എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിവായി- കെകെ രാ​ഗേഷ്

· · 1 min read
Share: Copied!

കണ്ണൂർ: ആൾക്കൂട്ട വിചാരണയെ തുടർന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എസ്‌ഡിപിഐയുടെ വികൃതമുഖം ഒരിക്കൽകൂടി വെളിപ്പെട്ടുവെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്‌. ആൺസുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റത്തിന് സമൂഹ വിചാരണ നടത്തിയും അതു സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് ഇവർ യുവതിയെ അപമാനിച്ചത്. അതിനാലാണ്‌ അവർ ആത്മഹത്യ ചെയ്‌തത്‌. ഇക്കാര്യം ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ മൂന്ന്‌ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിലാണെന്നും കെകെ രാഗേഷ് പറഞ്ഞു.

അതേസമയം ആൺസുഹൃത്തിനെ ഏഴുമണിക്കൂറാണ് എസ്‌ഡിപിഐ ഓഫിസിൽ കൊണ്ടുപോയി വിചാരണ ചെയ്‌തത്‌. കൂടാതെ ഇയാളെ ഭീകരമായി മർദിച്ചാണ്‌ വിചാരണ ചെയ്‌തതെന്നും രാഗേഷ് പറഞ്ഞു ‘‘യുവതിയുടെ മരണത്തിനു ശേഷവും എസ്‌ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്‌. ആൺസുഹൃത്ത്‌ ഡിവൈഎഫ്‌ഐക്കാരനാണ്‌ എന്നാണ്‌ പ്രചാരണം. കൊടുംപാതകം ചെയ്‌ത്‌ അതുമറച്ചുവക്കാൻ മതരാഷ്ട്ര വാദികൾ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്‌.

കായലോട്ടെ സംഭവത്തിൽ രാഷ്ട്രീയ നിറം നൽകാൻ സിപിഎമ്മിന്‌ താൽപര്യമില്ല. അത്‌ പ്രസക്തവുമല്ല. ആൺസുഹൃത്തിന്‌ സിപിഎമ്മുമായി ബന്ധമില്ല. അയാൾ കോൺഗ്രസ്‌ കുടുംബത്തിലുള്ളയാളാണ്‌. എസ്‌ഡിപിഐക്കാർ, വിചാരണ സമയത്ത്‌ വിളിച്ചുവരുത്തിയ അയാളുടെ ബന്ധുക്കളുടെ കൂട്ടത്തിൽ കോൺഗ്രസ്‌ പഞ്ചായത്തംഗവും പ്രവർത്തകരുമാണുള്ളത്‌.’’ – കെകെ രാഗേഷ് പറഞ്ഞു.

മാത്രമല്ല വടക്കേ ഇന്ത്യയിൽ സംഘപരിവാറുകാർ നടത്തുന്ന ഘാപ്‌ പഞ്ചായത്തിന്‌ സമാനമായി, മതരാഷ്ട്രവാദികളായ എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും കേരളത്തിലും ഫത്വ പുറപ്പെടുവിക്കുകയാണ്‌. കായലോട്ട്‌ നടന്നത്‌ യഥാർഥത്തിൽ ഒരു കൊലപാതകമാണ്‌. താലിബാന്റെ അഫ്‌ഗാനിസ്ഥാനല്ല കേരളമാണെന്ന്‌ എസ്‌ഡിപിഐക്കാർ മനസിലാക്കണം. അവരുടെ സദാചാര പോലീസ്‌ കളി ജനാധിപത്യ കേരളം ഒരിക്കലും അംഗീകരിക്കില്ലെന്നും കെകെ രാ​ഗേഷ് പറഞ്ഞു.

അതുപോലെ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള മതരാഷ്ട്രവാദികൾ കോൺഗ്രസിന്റെ സഖ്യകക്ഷി ആയതിന് ശേഷമാണ്‌ സദാചാര ഗുണ്ടായിസം പോലുള്ള ഇത്തരം കാര്യങ്ങൾ വീണ്ടും തലപൊക്കിയത്‌. ഈ സംഭവത്തിൽ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം. എസ്‌ഡിപിഐയുടെ സദാചാര ഗുണ്ടായിസത്തെ പറ്റി കോൺഗ്രസും പ്രതിപക്ഷനേതാവും നിലപാട്‌ വ്യക്തമാക്കണമെന്നും കെകെ രാഗേഷ്‌ ആവശ്യപ്പെട്ടു. അതേസമയം യുവതിയുടെ ആൺസുഹൃത്തിന്റെ മൊഴി പ്രകാരം രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026