BREAKING NEWS

വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി ജില്ലാ അധ്യക്ഷന് മര്‍ദനം

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൊരാഖ്‌പൂരിൽ സമാജ്‌വാദി പാർട്ടി സംഘടിപ്പിച്ച വാർത്താസമ്മേളനം നേതാക്കൾ തമ്മിലുള്ള ചേരിതിരിവിനും സംഘർഷത്തിനും വേദിയായി. പാർട്ടി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ വാര പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്. ഒടുവിൽ കൈയാങ്കളിയിലും മർദ്ദനത്തിലും കലാശിക്കുകയായിരുന്നു. ഗൊരാഖ്‌പൂർ പ്രസ് ക്ലബ്ബിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സംഭവം. വാർത്താസമ്മേളനം നടക്കുന്നതിനിടെ പാർട്ടി നേതാവ് അൻഷുമാൻ സിംഗും അനുയായികളും വേദിയിലെത്തി.

മുൻ ജില്ലാ അധ്യക്ഷനായ നഗീന സാഹ്നിയോട് അല്പം മാറിയിരിക്കാൻ അൻഷുമാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും അൻഷുമാന്റെ മകൻ നഗീന സാഹ്നിയെ തല്ലുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ പരസ്പരം കൈയാങ്കളിയിലെത്തി. അൻഷുമാന്റെ അനുയായികൾ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നഗീന സാഹ്നി ആരോപിച്ചു. ചിലർ മാരകായുധങ്ങളുമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നഗീന സാഹ്നിയാണ് തങ്ങളോട് അസഭ്യം പറഞ്ഞതെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അൻഷുമാൻ സിംഗ് അവകാശപ്പെട്ടു. സംഭവം നടക്കുമ്പോൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നതിനാൽ തർക്കം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് ബ്രജേഷ് ഗൗതം വ്യക്തമാക്കി. കടുത്ത അച്ചടക്കലംഘനമാണ് നടന്നതെന്നും സംഭവത്തെക്കുറിച്ച് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026