CINEMA

തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: പുതുമുഖങ്ങൾക്കൊപ്പം യുവതാരം വിഹാൻ വിഷ്ണുവും ഒന്നിക്കുന്ന “വലയം”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി….

· · 1 min read
Share: Copied!

ഏറെ ചർച്ചചെയ്യപ്പെട്ട “രഘുറാം” എന്ന ദ്വിഭാഷ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക്. യുവ താരം വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ആയി. ‘വലയം’ എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ചിത്രം നിർമിക്കുന്നത്. വിഹാൻ വിഷ്ണുവിനൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഫെബ്രുവരി 28ന് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും കൊച്ചിയിൽ ആണ്.

ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്.ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026