BREAKING NEWS

പോറ്റി സ്വർണം പൂശാൻ കൊണ്ടുപോയ പാളികൾക്ക് തിരികെയെത്തിച്ചപ്പോൾ ഭാരക്കുറവ്… സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം!! കേസിൽ കുറ്റപത്രം സമർപ്പിക്കുക ഫെബ്രുവരി 3ന്

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. 1998ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു. വിഎസ്എസ്‌സി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

1998 ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വർണക്കുറവ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ അടക്കം നാളെ ഈ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകും. സീൽവെച്ച കവറിൽ വിഎസ്എസ്‌സി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ശനിയാഴ്ചയാണ് എസ്‌ഐടിക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്‌ഐടി മേധാവി നാളെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.

അതേസമയം ദ്വാരപാലകക്കേസിൽ അറസ്റ്റ് നടന്നിട്ട് 90 ദിവസം പിന്നിടുകയാണ്. ദ്വാലപാലശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നും 15 സാമ്പിളുകൾ ശേഖരിച്ചാണ് താരതമ്യ പരിശോധന നടന്നത്. 1998 ൽ യു ബി ഗ്രൂപ്പ് ആണ് ചെമ്പ് പാളികളിൽ സ്വർണം പൂശിയത്. ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഫെബ്രുവരി 3ന് മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് എസ്‌ഐടി നീക്കം. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് നീക്കം. പ്രാഥമിക കുറ്റപത്രമാകും എസ്‌ഐടി സമർപ്പിക്കുക. തുടർന്ന് അധികകുറ്റപത്രങ്ങൾ സമർപ്പിക്കും. വിഎസ്എസ്‌സി റിപ്പോർട്ട് ലഭിച്ചതോടെ കുറ്റപത്രത്തിന് തടസ്സമില്ലെന്നാണ് നിഗമനം.

18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സം​ഗത്തിനിരയായി… ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ…ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ…

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026