BREAKING NEWS

‘പിതാവിനെ ശത്രു കൊല്ലുമ്പോൾ കൂടെയുണ്ടായിരുന്ന സ്വന്തം മകനടക്കം കൂറുമാറി, ഹൃദയവേദനയോടെ പ്രതികളെ വെറുതെവിടുകയാണ്’- കൊലപാതക കേസിൽ 6 പ്രതികളേയും വെറുതെവിട്ട് സുപ്രിംകോടതി

· · 1 min read
Share: Copied!

ഡൽഹി: പിതാവിനെ ശത്രു കൊലപ്പെടുത്തുമ്പോൾ കൂടെയുണ്ടായിരുന്ന സ്വന്തം മകനടക്കം കൂറുമാറിയ കേസിൽ ആറ് പ്രതികളെ വെറുതെവിട്ട് സുപ്രീംകോടതി. ഇരയുടെ മകൻ ഉൾപ്പെടെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രതികളെ വെറുതെവിട്ടത്. ‘പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോർത്തുളള ഹൃദയവേദനയോടെ പ്രതികളെ വെറുതെവിടുകയാണ്’ എന്നാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്.

കേസിൽ 87 സാക്ഷികളിൽ 71 പേരും മൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയക്കാൻ വിധിക്കുകയായിരുന്നു. അതേസമയം പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച 2023 സെപ്റ്റംബറിലെ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.

വിചാരണാക്കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികൾ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ നൽകിയ മൊഴികൾ നിഷേധിക്കാനും അന്വേഷണ ഘട്ടത്തിൽ നടത്തിയ പ്രസ്താവനകൾ തളളിപ്പറയാനും സാക്ഷികൾ തയ്യാറായി എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഇരയുടെ മകനടക്കം തന്റെ പിതാവിന്റെ കൊലയാളികളെ തിരിച്ചറിയാൻ അവസാന നിമിഷം സാധിക്കുന്നില്ലാ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2011 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് സഹോദരന്മാർ തമ്മിലുളള ശത്രുതയാണ് രാമകൃഷ്ണൻ എന്നയാളുടെ ജീവനെടുത്തത്. ഈ സഹോദരന്മാരിൽ ഒരാളുടെ കീഴിൽ ജോലി ചെയ്തിരുന്ന രാമകൃഷ്ണൻ അയാളുടെ ശത്രുവായ സഹോദരനൊപ്പം ചേർന്നതായിരുന്നു പകയ്ക്ക് കാരണം. ഏപ്രിൽ 28-ന് മകനോടൊപ്പം നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു.

കൊടുത്തത് പാക്കിസ്ഥാന്റെ പത്തിക്കിട്ടുതന്നെ!! പ്രധാനമായും ലക്ഷ്യമിട്ടത് കസബ്, ഹെഡ്‍ലി എന്നിവരെ വാർത്തെടുത്ത മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ്!! യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചലിൽ ഭാഗമായ കൊടും തീവ്രവാദികളെയടക്കം 100പേരെ വധിച്ചു

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026