BREAKING NEWS

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ പായ്ക്കപ്പ്

· · 1 min read
Share: Copied!

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായ്ക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം
കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കു
ന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്.
ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.: സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു.

പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.: മാളവികാ മോഹനനും സംഗീത യുമാണു നായികമാർ.ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപ് മ്പത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.അഖിൽ സത്യൻ്റേതാണ് കഥ.അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. തിവിൻ പോളി നായകനായ തൻ്റെ രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻതൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെനായകനാകുന്നുണ്ട്.

ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.ഛായാഗഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് കെ. രാജഗോപാൽ.കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ ‘കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്.സ്റ്റിൽസ്- അമൽ.സി.സ ദർ’ സഹസംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യശ്രീ ഹരി.പ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ് വാഴൂർ ജോസ്.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026