LATEST UPDATES

ശശി തരൂർ ബിജെപിയിലേക്ക് ? മോഡി ഒരേസമയം റഷ്യക്കും യുക്രൈനും സ്വീകാര്യനായ നേതാവ്, രണ്ടിടത്തും അംഗീകരിക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്, നരേന്ദ്ര മോദിയെ വാതോരാതെ പ്രശംസിച്ച് തരൂർ

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺ​ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ. കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പരാമർശങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള തരൂരിന്റെ പരാമർശം ഇപ്പോൾ കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ തരൂർ പ്രശംസിച്ചു. റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായി തരൂർ പറ‍ഞ്ഞു. ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.

‘2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്റെ മുഖത്ത് പതിഞ്ഞ മുട്ട തുടയ്ക്കുകയാണ്’. തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യന്തരതലത്തിലുള്ള പല ഉടമ്പടികൾക്കും വിരുദ്ധമാണെന്നായിരുന്നു തരൂർ അന്ന് പാർലമെന്റിൽ പറഞ്ഞത്.തരൂരിന്റെ അഭിനന്ദനത്തെ ബിജെപി ഏറ്റെടുത്തുകഴിഞ്ഞു. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺ​ഗ്രസ് നേതൃത്വം തയാറായിട്ടില്ല.

BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026
BREAKING NEWS
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി
09 Nov 2026
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026
BREAKING NEWS
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ,യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ എൻവീഡിയ മേധാവി ജെൻസൻ ഹുവാങിനെതിരെ അന്വേഷണം; കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കും
09 Nov 2026