LATEST UPDATES

‘ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെണ്ണായി തുടർന്നേനെ; എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛന് നന്ദി‘- നടി സരിത

· · 1 min read
Share: Copied!

നടി സരിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാതൃദിനത്തോടനുബന്ധിച്ചാണ് സരിത കുറിപ്പ് പങ്കുവച്ചത്. ഒരു സിംഗിൾ മദർ എന്ന നിലയിൽ കഴിഞ്ഞ 30 വർഷമായി താൻ പിന്നിട്ട വഴികളെ കുറിച്ചാണ് സരിത കുറിച്ചത്. തന്റെ മുൻ ഭർത്താവും നടനും മുൻ എംഎൽഎയുമായ മുകേഷിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സരിതയുടെ കുറിപ്പ്.

തന്റെ രണ്ട് മക്കൾക്കൊപ്പം ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയതിന് മക്കളുടെ അച്ഛനോട് നന്ദിയുണ്ടെന്നും ഓരോ ദിവസവും മക്കളുടെ മുഖം കാണുന്നത് ജീവിതത്തിൽ വലിയ പ്രചോദനമാണെന്നും സരിത കുറിച്ചു. വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നും മക്കൾക്കൊപ്പം വളർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും സരിത വ്യക്തമാക്കി.

‘ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനശാംസകൾ. ഒരു സിംഗിൾ മദർ എന്ന നിലയിൽ ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു.

അവർക്കൊപ്പം വളരുമ്പോൾ ഒട്ടേറെ കാര്യങ്ങളാണ് ഞാൻ പഠിച്ചത്. ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു. ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെൺകുട്ടിയായിരിക്കും. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി. എല്ലാവരേയും സ്‌നേഹിക്കുന്നു.’-സരിത കുറിച്ചു.

View this post on Instagram

A post shared by saritha (@saritha2k)

 

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026