BREAKING NEWS

“വിദേശത്ത് മുസ്ലിങ്ങള്‍ സഹോദരങ്ങൾ, ഇവിടെ ശത്രുക്കൾ, ഇത് എങ്ങനെ ശരിയാകും?”, മോദിയുടേത് ഇരട്ടത്താപ്പ്, വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

· · 1 min read
Share: Copied!

മുംബൈ: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മുസ്‍ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ ‘എന്റെ സഹോദരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ മുസ്‍ലിങ്ങളോട് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് ശിവസേന (യു.ബി.ടി) എംപി സഞ്ജയ് റാവത്ത്.

വിദേശരാജ്യങ്ങളിലെ പള്ളികൾ സന്ദർശിക്കുകയും അവിടുത്തെ മുസ്‍ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെ വിമർശനം. വിദേശത്ത് മുസ്‍ലികളെ സഹോദരങ്ങളായി കാണുന്ന സമീപനം ഇന്ത്യയിലും ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘വിദേശത്ത് സഹോദരങ്ങൾ, ഇവിടെ ശത്രുക്കൾ. ഇത് എങ്ങനെ ശരിയാകും?’ അദ്ദേഹം ചോദിച്ചു. മുസ്‍ലിങ്ങളോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. മഹാരാഷ്ട്രയിൽ മുസ്‌ലിംകളുടെ പൊതുപരിപാടികളിലെയും മതപരമായ ആഘോഷങ്ങളിലെയും പങ്കാളിത്തം സംബന്ധിച്ച് ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് റാവത്തിന്റെ പരാമർശം. മഹാരാഷ്ട്രയിലെ ഗർബ, നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026