BREAKING NEWS

‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത ആക്രമണങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്,  ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയണം’- ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്

· · 1 min read
Share: Copied!

വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് ഫെഡറൽ ഫണ്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതാണ് ബിൽ.

ബില്ലിൽ‌ പറയുന്നതിങ്ങനെ- ‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്തതും നിയമവിരുദ്ധവുമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതൊരു മേഖലയിൽ മുഴുവൻ യുദ്ധമുണ്ടാകാൻ കാരണമായേക്കാം. നെതന്യാഹുവിന്റെ താൽപ്പര്യത്തിന് അനുസരിച്ച് അമേരിക്ക ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നില്ലെന്ന് യുഎസ് കോൺഗ്രസ് ഉറപ്പുവരുത്തണം. യുദ്ധത്തിനും സമാധാനത്തിനുമുളള അധികാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുളള യുഎസ് കോൺഗ്രസിനാണ് നമ്മുടെ രാഷ്ട്രപിതാക്കന്മാർ നൽകിയിട്ടുളളത്. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ മറ്റൊരു ചെലവേറിയ യുദ്ധം ആരംഭിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് നാം അറിയിക്കേണ്ടത് അത്യാവശ്യമാണ്. മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം കൂടിയുണ്ടായാൽ നിരവധിപേർക്ക് ജീവൻ നഷ്ടമാകും. ട്രില്ല്യൺ കണക്കിന് ഡോളറുകൾ പാഴാകും. യുദ്ധം മരണത്തിനും സംഘർഷങ്ങൾക്കും പലായനത്തിനുമെല്ലാം കാരണമാകും’.

അതേസമയം ബേണി സാൻഡേഴ്‌സിന്റെ ബില്ലിന് മസാച്യുസെറ്റ്‌സ് സെനറ്റർ എലിസബത്ത് വാറൻ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടെങ്കിലും ഈ ബിൽ നിയമമാകാൻ സാധ്യതയില്ല. കാരണം യുഎസ് പ്രതിനിധി സഭയിലും സെനറ്റിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻമാർക്കാണ് ഭൂരിപക്ഷം. മാത്രമല്ല ബിൽ തന്റെ മുന്നിലെത്തിയാൽ വീറ്റോ ചെയ്യാനുളള അധികാരവും ട്രംപിനുണ്ട്.

കഴിഞ്ഞ ദിവസം എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം. അതേസമയം അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാൻ ഈ യുദ്ധത്തിൽ ജയിക്കാൻ പോകുന്നില്ല. അവർ ഇപ്പോൾ ചർച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവർ അത് മുൻപേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാൻ ചർച്ച നടത്തണം എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാ​ഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി ‘മുന്നറിപ്പ്’

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026