BREAKING NEWS

ആദ്യം വന്ദേമാതരം സുരേന്ദ്രനും അശ്വിനിയും കൂടി മുഴുവനായി നോക്കാതെ ചൊല്ലട്ടെ… നിങ്ങൾക്ക് പോലും ചൊല്ലാൻ അറിയാത്ത ഒരു സാധനം നാട്ടുകാരെ കൊണ്ട് ചൊല്ലിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം??ഏതെങ്കിലും ഗാനത്തിന്റെ നാലു വരിയല്ല ഇന്ത്യ എന്ന മഹാരാജ്യം, ബിജെപിയെ വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: വന്ദേമാതരത്തെച്ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എം.എൽ.എ. ബിജെപി നേതാവ് കെ. സുരേന്ദ്രനും കാസർകോട് ജില്ലാ പ്രസിഡന്റ് അശ്വിനിയും വന്ദേമാതരം മുഴുവനായി നോക്കാതെ ചൊല്ലിയാൽ അവരുടെ വാദം അംഗീകരിക്കാമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.‘ഈ വന്ദേമാതരത്തിന് വേണ്ടി ഇപ്പോൾ വലിയ തോതിൽ പ്രക്ഷോഭമൊക്കെ നടത്തുന്ന ബി.ജെ.പിക്കാരോട് പറയാനുള്ളത് നിങ്ങളുടെ സുരേന്ദ്രനും ബിജെപിയുടെ ബഹുമാന്യയായ ജില്ലാ പ്രസിഡന്റും ഒക്കെ ഈ വേദിയിൽ വന്ന് നിങ്ങളുടെ പുതിയ വന്ദേമാതരം മുഴുവനായി ഒന്ന് നോക്കാതെ ചൊല്ലൂ. വന്ദേമാതരം നോക്കാതെ സുരേന്ദ്രൻ മുഴുവനായിട്ട് ചൊല്ലി തരികയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ വാദം ഞാൻ സമ്മതിച്ചു തരാം.

നിങ്ങൾക്ക് പോലും ചൊല്ലാൻ അറിയാത്ത ഒരു സാധനം നാട്ടുകാരെ കൊണ്ട് ചൊല്ലിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം?വാസ്തവത്തിൽ നമ്മളെല്ലാവരും വന്ദേമാതരത്തെ ദേശീയഗീതം എന്ന നിലയ്ക്ക് ആദരിക്കുന്നുണ്ട്. വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് സ്റ്റാൻസയാണ് നമ്മുടെ ദേശീയ നേതാക്കൾ ദേശീയഗീതമായി നിശ്ചയിച്ചിട്ടുള്ളത്. അത് രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശാനുസരണം സുഭാഷ് ചന്ദ്ര ബോസും മഹാത്മാഗാന്ധിയും മൗലാന അബുൽ കലാം ആസാദും ഒക്കെ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇരുന്ന് കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി 1937ൽ തീരുമാനിച്ച കാര്യമാണ്. അതാണ് രാജ്യത്ത് എല്ലാവർക്കും അംഗീകരിക്കാവുന്ന വന്ദേമാതരം.ബിജെപിക്കാരുടെ ലക്ഷ്യം വന്ദേമാതരത്തെ ഏതെങ്കിലും തരത്തിൽ ആദരിക്കുക എന്നതല്ല. മറിച്ച് ഈ രാജ്യത്ത് മുസ്‍ലിം വിഭാഗങ്ങൾക്കും മറ്റു മതവിശ്വാസക്കാർക്കും അംഗീകരിക്കാൻ സാധ്യമല്ലാത്ത കാര്യങ്ങൾ, അവരുടെ വിശ്വാസപരമായ കാര്യങ്ങൾക്ക് നേരെ വിരുദ്ധമായ കാര്യങ്ങൾ അവരെക്കൊണ്ട് ചൊല്ലിക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് അതിന് പിന്നിലുള്ളത്. ഏതെങ്കിലും ഗാനത്തിന്റെ നാലു വരിയല്ല ഇന്ത്യ എന്ന മഹാരാജ്യം.

കേവലം ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള മണ്ണ് മാത്രവുമല്ല ഇന്ത്യ. അതിനു മുകളിൽ ജീവിച്ചിരിക്കുന്ന 140 കോടി മനുഷ്യരും ഇന്ത്യയാണ് എന്ന കാര്യം ബിജെപിക്കാർ മനസ്സിലാക്കണം. ആ മനുഷ്യരെ മാറ്റി നിർത്തിക്കൊണ്ട്, ആ മനുഷ്യരെ അപരവത്കരിച്ചുകൊണ്ട്, അവരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചുകൊണ്ട് ഒരിക്കലും നിങ്ങൾക്ക് ഇന്ത്യയെ പൂർണമായി മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം വമിപ്പിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സർക്കാർ അധികാരത്തിൽനിന്ന് നിഷ്കാസിതമാകുന്ന ദിവസങ്ങൾ വിദൂരമല്ല’ -സന്ദീപ് വാര്യർ പറഞ്ഞു.

BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026
BREAKING NEWS
ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലയെന്ന് പറയാന്‍ കഴിയുമോ??ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നത്, ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ?? - ഹൈക്കോടതി
16 Nov 2026
BREAKING NEWS
നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിതയുടെ അമ്മ, സുപ്രീംകോടതിയിൽ നിർണായക നീക്കം; പ്രതിക്ക് നോട്ടീസ്
16 Nov 2026
BREAKING NEWS
2026-ലെ നിരവധി ആക്രമണങ്ങളിൽ പങ്ക്; കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന; സിആർപിഎഫ് ക്യാംപ് ആക്രമണത്തിനുള്ള തിരിച്ചടി
16 Nov 2026