BREAKING NEWS

‘എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ 😩’- പരിഹസിച്ച് സന്ദീപ് ജി വാര്യർ

· · 1 min read
Share: Copied!

ഹരിയാന വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരൺ റിജുജുവിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യരുടെ പോസ്റ്റ്. എടാ ദ്രോഹി കിരൺ റിജിജു എന്റെ ഗോപാലകൃഷ്ണൻ വ്യാജനാണെന്ന് പറഞ്ഞുകളഞ്ഞ നീയൊന്നും ഗുണം പിടിക്കില്ലെടാ എന്നാണ് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ 😩

ഹരിയാന വോ‌ട്ടുമോഷണ വാർത്താസമ്മേളനത്തിൽ ഓഗസ്റ്റ് 22ന് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയും കാണിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിന് പിന്നാലെ ഇത് വ്യാജമായി നിർമിച്ച വീഡിയോ ആണെന്നാരോപിച്ച് കിരൺ റിജിജു രംഗത്തെത്തി. വോട്ട് ചൊരിയിലെ പുതിയ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല’ – എന്നാണ് ബി ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നത്.

എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ പുതിയ പ്രതികരണം. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണെന്നും ബിഗ് സ്ക്രീനിലോ, ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

പിറന്നാൾ ആഘോഷത്തിൽ സന്തോഷത്തിലായിരുന്ന വീട്ടിൽ നടന്നത് അരും കൊല; കൊന്നത് ദേഷ്യം വന്നതിനാലെന്ന് മൊഴി, നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026
BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026