BREAKING NEWS

പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം, വൻ വിപുലീകരണവുമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്

· · 1 min read
Share: Copied!

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും.

ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി.

2022-ല്‍ ആരംഭിച്ച സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് ഇതിനകം 6,500 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്‌കില്‍ ഇന്ത്യയും, ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തിന്റെ ഡിജിറ്റല്‍ മാറ്റത്തിന് യുവാക്കളെ സജ്ജമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ ബി പാര്‍ക്ക് പറഞ്ഞു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026