BREAKING NEWS

ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന നൂർ, റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും താൻ മൂന്നുമാസം ​ഗർഭിണിയാണെന്ന സൂചനയും നൽകി താരം

· · 1 min read
Share: Copied!

മാസങ്ങൾ നീണ്ട സജ്ന- ഫിറോസ് ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യം സമൂഹമാധ്യമങ്ങളിലൂടെ പ​ര​സ്യ​മാ​ക്കി മുൻ ബിഗ് ബോസ് താരം സ​ജ്ന നൂർ. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് കാ​ണി​ച്ചു​ള്ള സൂ​ച​ന​യും താരം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണ് സ​ജ്ന ഇ​പ്പോ​ൾ. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും അ​വ​ർ ആ ​പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ഷാ അ​ള്ളാ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സ​ജ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു. സ​ജ്‌​ന​യും റ​സൂ​ൽ പൂ​ക്കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. റ​സൂ​ൽ പൂ​ക്കു​ട്ടി സ​ജ്‌​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ട്ടി​ല്ല. ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് സ​ജ്ന നൂ​റു​മാ​യു​ള്ള ദാ​മ്പ​ത്യം ത​ക​രാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി മു​ൻ ഭ​ർ​ത്താ​വ് ഫി​റോ​സ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മൂ​ന്നാ​മ​തൊ​രാ​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞ​ത്. വ​ലി​യ അ​വാ​ർ​ഡ് മേ​ടി​ച്ചു നി​ൽ​ക്കു​ന്ന ഒ​രാ​ളാ​ണ് ഈ ​വ്യ​ക്തി​യെ​ന്ന സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും പേ​ര് ഫി​റോ​സ് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് സജ്‌നയും മുൻ ഭർത്താവ് ഫിറോസ് ഖാനും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയരായത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇവരുടെ വേർപിരിയൽ അന്ന് വലിയ വാർത്തയായിരുന്നു. ഫിറോസുമായുള്ള ബന്ധത്തിൽ സജ്‌നയ്ക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ ഫി​റോ​സു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം പി​രി​യാ​ൻ കാ​ര​ണം വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും മൂ​ന്നാ​മ​തൊ​രാ​ൾ ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ന്ന് സ​ജ്ന പറഞ്ഞത്.

അഞ്ച് ദിവസം ഐസിയുവിൽ കിടന്നു, വാർഡിലെത്തിച്ച് രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുനോക്കിയില്ല, രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ കാര്യമാക്കിയില്ല…മുറിവ് കൃത്യമായ ഇടവേളയിൽ പരിശോധിക്കുകയോ, പുതുതായി ഡ്രസ് ചെയ്യുകയോ ചെയ്തില്ല- റിപ്പോർട്ട്!! ഓപ്പറേഷൻ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026