BREAKING NEWS

‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ!! സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ, കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ പ്ലക്കാ‌ർഡുമായി പ്രതിപക്ഷം!! ദേവസ്വം മന്ത്രി രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ല… വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധം

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കുന്ന പ്രശ്നമേയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മാത്രമല്ല ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. തുടർന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നാണ് അറിയുന്നത്.

ഇന്നു ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എഎൻ ഷംസീർ ചെയറിൽ എത്തിയ സമയത്ത് ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു. അതേസമയം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെയ്ക്കുന്നത്.

‘സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ’, ‘കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ എന്നീ പ്ലക്കാ‌ർഡ് ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. കൂടാതെ സ്പീക്കറിൻ്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം സഭ പിരിഞ്ഞതിന് ശേഷവും പ്രതിപക്ഷം ബാനർ ഉയർത്തി. ‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികളെ’ന്ന ബാനറാണ് ഉയർത്തിയത്.

രാജി വയ്ക്കൂ പുറത്തു പോകൂ… ഹൈക്കോടതി വിധി ഞെട്ടിക്കുന്നത്, ലക്ഷക്കണക്കിനു വിശ്വാസികളേയാണ് വഞ്ചിച്ചിരിക്കുന്നത്!! ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണം- ശബരിമല വിഷയത്തിൽ വിലപാട് കടുപ്പിച്ച് പ്രതിപക്ഷം, സഭ ഇന്നും പ്രക്ഷുബ്ധം

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026