BREAKING NEWS

‘ദൈവ തുല്യൻ ശവംതീനിയല്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും’- എ പത്മകുമാർ!! റിമാർഡ് നീട്ടി, തന്നോട് ചോദിച്ചതിന് എസ്ഐടിക്കു മറുപടി നൽകിയെന്ന് കടകംപള്ളി

· · 1 min read
Share: Copied!

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദൈവ തുല്യരായ പലരും പിന്നിലുണ്ടെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും എ. പത്മകുമാർ. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനാല് ദിവസത്തേക്ക് പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

കേസിനു പിന്നിൽ ദൈവ തുല്യരായ പലരും ഉണ്ട് എന്ന് പറഞ്ഞിരുന്നു, ആരാണത് എന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കൾ അല്ല’ എന്നായിരുന്നു മറുപടി. പ്രതികളെല്ലാം പത്മകുമാറിന്റെ പേര് ആണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ‘അയ്യപ്പൻ നോക്കിക്കോളും. ദൈവ തുല്യൻ ശവംതീനിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പത്മകുമാറിനെ ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ജനുവരി 7-ന് പരിഗണിക്കും.

ഇതിനിടെ സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എസ്ഐടി കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയത്. തന്നോട് എസ്ഐടി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പന്റെ മൊതല് കട്ടവരെ വെട്ടത്തു കൊണ്ടുവരാനുറച്ച് എസ്ഐടി!! മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പി.എസ്. പ്രശാന്തിനേയും ചോദ്യം ചെയ്തതായി സൂചന, എ. പത്മകുമാറിനുള്ള കുരുക്ക് മുറുക്കി വിജയകുമാറിന്റെ മൊഴി, വിശ്വാസയോ​ഗ്യമല്ലെന്ന് എസ്ഐടി

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026