BREAKING NEWS

ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകൾ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ രേഖകൾ കണ്ടെത്താനായില്ല. രേഖകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലായിരുന്നു.

അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകളാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകൾ കണ്ടെത്താൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ പരിശോധന നടത്തിയിട്ടും രേഖകൾ കണ്ടെത്താൻ സാധിച്ചില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്തും പമ്പയിലും ആറൻമുളയിലുമുൾപ്പടെ പരിശോധനകൾ നടത്തിയിരുന്നു. അന്വേഷണ സംഘം അരിച്ചുപെറുക്കിയിട്ടും രേഖകൾ കാണാതായതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോർഡും സംശയിക്കുന്നുണ്ട്.

യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻ​ഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026