BREAKING NEWS

നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി

· · 1 min read
Share: Copied!

ബെംഗളൂരു: ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദർശിപ്പിക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി ദാരുശിൽപ്പി നന്ദകുമാർ. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദർശനം നടക്കാതെ പോയത്. പ്രദർശിപ്പിക്കുന്നത് ആചാരലംഘനമാണെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഈ സമയം താൻ ജാലഹള്ളിയിലുണ്ടായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയെത്തിച്ച ദ്വാരപാലക ശിൽപത്തിന് മങ്ങലുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പലരോടും പറഞ്ഞെന്നും നന്ദകുമാർ വെളിപ്പെടുത്തി. എന്നാൽ വിജയ് മല്യ സ്വ‍‍‍ർണം പൂശിയതിന് ആ പ്രശ്നമുണ്ടായിരുന്നില്ലെന്നും നന്ദകുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു നന്ദകുമാ‍റിന്റെ വെളിപ്പെടുത്തൽ.

അതുപോലെ ശബരിമല ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിലാണെന്നും ഗുരുവായൂർ സ്വദേശിയായ ദാരുശിൽപി നന്ദകുമാർ ഇളവള്ളി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് വാതിൽ നിർമിച്ചതെന്നും ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് വാതിൽ തയ്യാറാക്കിയതെന്നും നന്ദകുമാർ പറഞ്ഞു. വാതിൽ ബെംഗളൂരുവിൽ വെച്ച് നിർമിച്ചശേഷം ഹൈദരാബാദിൽ വെച്ചാണ് ചെമ്പ് പൊതിഞ്ഞത്. ചെന്നൈയിലെത്തിച്ച് സ്വർണം പൂശി. പിന്നീട് നേരത്തെ ഉണ്ടായിരുന്ന വാതിലിലെ സ്വർണം പൂശിയ ലോക്കുകൾ തന്നെ വീണ്ടും ഉപയോഗിച്ചു. ഇപ്പോഴത്തെ വിവാദമുണ്ടായതിന് നാലു ദിവസം മുന്നേ ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചെന്ന് നന്ദകുമാർ പറഞ്ഞു. വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോയെന്ന് തിരക്കാനായിരുന്നു ആ വിളി. പക്ഷെ ആ വിളിയിൽ അസ്വാഭാവികത തോന്നിയെന്നും നന്ദകുമാ‍ർ പറഞ്ഞു.

‘പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം, ഒരുകൂട്ടർ മുഖം മറക്കുന്നു, മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. ചിലർ ട്രൗസർ പൊക്കി നടക്കുന്നു, കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ല’- വിവാദ പരാമർശവുമായി ഫസൽ ​ഗഫൂർ

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026