BREAKING NEWS

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കടത്തി വില്‍പ്പന നടത്തുന്നത് പതിവ്, മുഖ്യപ്രതി ശ്രീകുമാറും ലൈംഗികമായി പീഡിപ്പിച്ചു, ഉറക്ക ഗുളിക കഴിച്ച മറ്റൊരു പ്രതി ആശുപത്രിയില്‍

· · 1 min read
Share: Copied!

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ ലയാളി യുവതികളെ വിദേശ പെൺവാണിഭ റാക്കറ്റിനു വിൽപന നടത്തിയ കേസിലെ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്.ശ്രീകുമാറും (ബിലാൽ–42) ഇരകളെ പീഡിപ്പിച്ചതായി മൊഴി. കേസിൽ പ്രതിയായ യുവതിയെയും പ്രതി പീഡിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു.

പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധന അന്വേഷണ സംഘം നടത്തി. കേസിൽ പ്രതിയായ യുവതികളിൽ ഒരാൾ അന്വേഷണത്തോടു സഹകരിച്ച് റാക്കറ്റിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഒന്നാം പ്രതി സ്റ്റോയ്സിയും (സിന്ധു–56) കേസിലെ പങ്കാളിത്തം സമ്മതിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സിന്ധുവിന്റെ രഹസ്യ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. പ്രതിപ്പട്ടികയിലുള്ള രണ്ടാം പ്രതി ഷംല, അഞ്ചാം പ്രതി റഹ്മത്ത് എന്നിവർ ദുബായിലാണ്.

അറസ്റ്റിലാകും എന്ന് ഉറപ്പായതോടെ ഇവരിൽ ഒരാൾ അമിതമായി ഉറക്കഗുളിക കഴിച്ചതായി വിവരമുണ്ട്. ദുബായിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് അറിയുന്നു. മലയാളി യുവതികളെ മാത്രമല്ല ഈ റാക്കറ്റ് ദുബായിലേക്കു കടത്തിക്കൊണ്ടുവന്നു പെൺവാണിഭ റാക്കറ്റിനു വിൽക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും അയൽ രാജ്യങ്ങളിലെയും പെൺകുട്ടികളെയും യുവതികളെയും ഇവർ കടത്തിയിട്ടുണ്ട്.

 

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026